കുട്ടികളില്‍ കൊവിഡ്‌ വാക്‌സിൻ പരീക്ഷണം നടത്താനൊരുങ്ങി ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍

പന്ത്രണ്ടിനും പതിനെട്ടിനുമിടയിൽ പ്രായമുള്ളവരിൽ കൊവിഡ് വാക്‌സിൻ പരീക്ഷിക്കാനൊരുങ്ങി ജോൺസൺ ആൻഡ് ജോൺസൺ. യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നടത്തിയ യോഗത്തിലാണ് കമ്പനി എക്സിക്യൂട്ടീവ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

കഴിയുന്നത്ര വേഗത്തിൽ വളരെ ശ്രദ്ധാപൂർവ്വം കുട്ടികൾക്ക് വാക്സിൻ നൽകാൻ തങ്ങൾ പദ്ധതിയിട്ടിട്ടുണ്ടെന്ന് കമ്പനിയിലെ ഗവേഷകരിലൊരാളായ ഡോക്ടർ ജെറി സഡോഫ് പറഞ്ഞു. സുരക്ഷയും മറ്റ് ഘടകങ്ങളും പരിശോധിച്ചതിനുശേഷം ചെറിയ കുട്ടികളിലും വാക്സിന്‍ പരീക്ഷിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സെപ്റ്റംബർ അവസാനത്തോടെ ആരംഭിച്ച മൂന്നാംഘട്ട പരീക്ഷണത്തിൽ  അറുപതിനായിരം വോളണ്ടിയർമാരിലാണ് ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ പരീക്ഷണം നടത്തിയത്. വോളണ്ടിയർമാരിൽ ഒരാൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത് കാരണം ഈ മാസം ആദ്യം പരീക്ഷണം താൽക്കാലികമായി നിർത്തിവച്ചിരുന്നു.  കഴിഞ്ഞ ആഴ്ചയാണ് പഠനം പുനരാരംഭിച്ചത്.

Contact the author

National Desk

Recent Posts

Web Desk 11 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More