വിദ്വേഷം പ്രചരിപ്പിക്കുന്നതില്‍ ഫേസ്ബുക്കും വാട്ട്‌സ്ആപ്പും ട്വിറ്ററും നേരിട്ട് ഉത്തരവാദിത്വം ഏല്‍ക്കണമെന്ന് ഹര്‍ജി

സാമൂഹിക മാധ്യമങ്ങള്‍ നിയന്ത്രിക്കുന്നതിനുളള നിയമങ്ങള്‍ നിര്‍മ്മിക്കാനും വിദ്വേഷ പ്രസംഗങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നതിന് ഫേസ്ബുക്കും വാട്ട്‌സ്ആപ്പും ട്വിറ്ററുമെല്ലാം നേരിട്ട് ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി.

വിനീത് ജിന്‍ഡാല്‍,രാജ് കിഷോര്‍ ചൗധരി എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ സോഷ്യല്‍ മീഡിയ വഴി വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനുളള നിയമങ്ങള്‍ രൂപീകരിക്കണമെന്നുളള ആവശ്യവും ഉന്നയിക്കുന്നു.വിദ്വേഷ പ്രസംഗങ്ങളും വ്യാജവാര്‍ത്തകളും സ്വയം ഡിലീറ്റായി പോകുന്നതിനുളള സംവിധാനം ചുരുങ്ങിയ സമയപരിധിക്കുളളില്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നും സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.ട്വിറ്റര്‍,യൂറ്റിയൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ വീഡിയോ അപ്പ്‌ലോഡ് ചെയ്യുന്നതിന് ഒരു അക്കൗണ്ട് ആരംഭിച്ചാല്‍ മാത്രം മതി. അതിനര്‍ഥം ആര്‍ക്കും എന്തും പോസ്റ്റ് ചെയ്യാന്‍ കഴിയും. ഇതിന് നിയന്ത്രണങ്ങളോ സെന്‍സറോ ഇല്ല, അവയുടെ ഉളളടക്കം സര്‍ക്കാര്‍ നിയന്ത്രണങ്ങളിലുമല്ല. എന്നും ഹര്‍ജിയില്‍ പറയുന്നു.

ഇന്ത്യയില്‍ കഴിഞ്ഞ കാലങ്ങളില്‍ ധാരാളം സാമുദായിക ആക്രമണങ്ങള്‍ ഉണ്ടായിരുന്നു എന്നാല്‍ ഇന്ന് ഇത്തരം വിദ്വേഷങ്ങള്‍ പരത്തുന്നതില്‍ സോഷ്യല്‍ മീഡിയയ്ക്ക് വലിയ സ്വാധീനമുണ്ട്. ഇവ ലോകം മുഴുവന്‍ എത്താന്‍ നിമിഷങ്ങള്‍ മതി , വര്‍ഗീയ ആക്രമണങ്ങള്‍ നടക്കുന്നതിലും ഇത്തരം മാധ്യമങ്ങള്‍ ദോഷകരമായ പങ്ക് വഹിക്കുന്നുണ്ടെന്നും അതിന്റെ ദുരുപയോഗം പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും അഭിഭാഷകരുടെ ഹര്‍ജിയില്‍ വ്യക്തമാകുന്നു.

Contact the author

News Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More