എല്‍ജെപി നേതാവ് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് നടി അമീഷ പട്ടേല്‍

ലോക്ജനശക്തി പാര്‍ട്ടി സ്ഥാനാര്‍ഥി പ്രകാശ് ചന്ദ്ര തന്നെ ഭീഷണിപ്പെടുത്തിയെന്ന് നടി അമീഷ പട്ടേല്‍. പ്രകാശ് ചന്ദ്ര ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ  അമീഷയെ  ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. എന്നാല്‍ പ്രകാശ് ചന്ദ്ര ആരോപണങ്ങള്‍ നിഷേധിച്ചു.

 അഭിമുഖത്തിനിടെയാണ് നടി ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.എനിക്ക് നല്ല ഭയമുണ്ടായിരുന്നു, സുരക്ഷിതമായി ബോംബൈ എത്തുന്നതുവരെ നിശബ്ദമായി ഇരിക്കുകയല്ലാതെ എനിക്ക് മറ്റൊരു മാര്‍ഗമില്ലായിരുന്നു. എല്‍ജെപി നേതാവില്‍ നിന്ന് തനിക്ക് ഭീഷണി കോളുകള്‍ വരുന്നുണ്ട്,  മുംബൈയില്‍ തിരിച്ചെത്തിയപ്പോഴും ഭീഷണിപ്പെടുത്തി കോളുകളും സന്ദേശങ്ങളുമുണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച് പുകഴ്ത്തി സംസാരിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു എന്നും നടി വ്യക്തമാക്കി. അവിടെ കുടുങ്ങിപ്പോയതായി തോന്നി. അദ്ദേഹം പറയുന്ന കാര്യം മാത്രം പറയാനും പ്രവര്‍ത്തിക്കാനും പ്രേരിപ്പിച്ചു, മുംബൈ എത്തിയപ്പോള്‍ ഈ അനുഭവം ലോകത്തെ അറിയിക്കണമെന്ന് തോന്നി. ഒരുപക്ഷേ   താന്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടാം,എന്റെ കാര്‍ അദ്ദേഹത്തിന്റെ ആളുകള്‍ വളഞ്ഞിരുന്നു. അയാള്‍ പറയുന്നത് അനുസരിക്കുന്നതുവരെ കാര്‍ നീക്കാന്‍ അനുവദിച്ചിരുന്നില്ല. എന്റെ ജീവന്‍ അപകടത്തിലായിരുന്നു എന്നും അമീഷ ആരോപിച്ചു.

 ആരോപണങ്ങള്‍ തീര്‍ത്തും തെറ്റായവയാണെന്നും നുണ പറയാന്‍ ജന്‍ അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാദവ് അവര്‍ക്ക് 15 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും പ്രകാശ് ചന്ദ്ര പ്രതികരിച്ചു .ജനവിധിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് താന്‍ വിശ്വസിക്കുന്നു. എന്റെ ബന്ധുക്കളിലൊരാള്‍ അമീഷയുടെ റാലി ഒബ്രയില്‍ സംഘടിപ്പിച്ചു, അവര്‍ക്കായി എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു എന്നും പ്രകാശ് വ്യക്തമാക്കി.

Contact the author

News Desk

Recent Posts

National Desk 1 day ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 2 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 2 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 3 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More