ആരോഗ്യപ്രവര്‍ത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ആത്മഹത്യാപരമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് : ആരോഗ്യപ്രവര്‍ത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ആത്മഹത്യാപരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മുതലെടുപ്പുകാര്‍ക്കുളള മറുപടി ജനങ്ങള്‍ കൊടുക്കും. കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചപ്പോഴും മരണനിരക്ക് കുറയ്ക്കാനായത് ആരോഗ്യവകുപ്പിന്റെയും ആരോഗ്യപ്രവര്‍ത്തകരുടേയും കഠിനപ്രയത്‌നത്തിന്റെ ഫലമായാണ്.

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയും സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്നും കെ കെ ശൈലജ വ്യക്തമാക്കി. താല്‍ക്കാലിക ജീവനക്കാരെ കൊവിഡ് ചികിത്സയ്ക് കിട്ടുന്നില്ലെന്നും  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ആരോഗ്യ മന്ത്രി പറഞ്ഞു.

Contact the author

News Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More