പ്രധാനമന്തി ഇന്ത്യന്‍ സൈനികരെ അപമാനിച്ചുവെന്ന് രാഹുല്‍ ഗാന്ധി

പാട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികരെ അപമാനിച്ചുവെന്ന് കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി. ബീഹാറിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുൽ ഈ പരാമർശം നടത്തിയത്.

ചൈനീസ് പട്ടാളക്കാർ ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറിയിട്ടില്ല എന്ന് പറഞ്ഞതിലൂടെ മോദി ഇന്ത്യൻ സൈന്യത്തെ മുഴുവൻ അപമാനിച്ചുവെന്ന് രാഹുൽ പറഞ്ഞു. ബീഹാറിലെയും ഉത്തർ പ്രദേശിലെയും യുവാക്കൾ ജീവൻ പണയം വെച്ച് രാജ്യത്തെ സംരക്ഷിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇത്തരത്തിൽ സംസാരിക്കുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഇന്ത്യ-ചൈന അതിർത്തി കടന്ന് ചൈനീസ് സൈന്യം 1200 കിലോമീറ്റർ രാജ്യത്തിനകത്തേക്ക് കടന്നുകയറിയെന്നും രാഹുൽ വ്യക്തമാക്കി. ഇന്ത്യയിൽനിന്നും എന്നാണ് നിങ്ങൾ ചൈനയെ പുറത്താക്കുക എന്നും അദ്ദേഹം ചോദിച്ചു.

ബീഹാറിലെ യുവാക്കൾക്ക് 2 കോടി ജോലി എന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനത്തെയും കോൺഗ്രസ്‌ നേതാവ് ചോദ്യം ചെയ്തു. നിങ്ങളിൽ എത്ര പേർക്ക് ജോലി ലഭിച്ചു എന്നാണ് രാഹുൽ ജനങ്ങളോട് ചോദിച്ചത്. ഇതുകൂടാതെ, മോദി സർക്കാർ പ്രവർത്തിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളോട് സംസാരിക്കുമ്പോൾ അദ്ദേഹം തല കുനിച്ച് വിനയത്തോടെ സംസാരിക്കുമെന്നും അത് കഴിഞ്ഞ് അദാനിക്കും അംബാനിക്കും വേണ്ടി പ്രവർത്തിക്കുമെന്നുമാണ് രാഹുൽ പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More