കുമ്മനത്തിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി

കുമ്മനം  രാജശേഖരനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സുരേന്ദ്രൻ കൊച്ചിയിൽ പറ‍ഞ്ഞു. സംശുദ്ധമായ പൊതുജീവിതത്തിന് ഉടമയായ കുമ്മനത്തെ അപകീർത്തിപ്പെടത്താനുള്ള നീക്കമാണ് നടക്കുന്നത്. കുമ്മനത്തെ വേട്ടയാടി ബിജെപിയെ തകർക്കാമെന്ന് ആരും ധരിക്കേണ്ട. ഒരു ആരോപണവും കുമ്മനത്തിന്റെ മേൽ  കെട്ടിവെക്കാൻ കഴിയില്ല. സ്വർണ കടത്തിൽ മുഖം നഷ്ടപ്പെട്ട സർക്കാർ ഇത്തരം നീചമായ നടപടികളിലൂടെ ബിജെപിയെ തകർക്കാൻ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.  

ആറന്മുള സ്വദേശി നൽകിയ പരാതിയിലാണ്  കുമ്മനം രാജശേഖരനെ അഞ്ചാം പ്രതിയാക്കി കേസ് റജിസ്റ്റർ ചെയ്തത്. ആറന്മുള പുത്തേഴത്ത് ഇല്ലത്ത് സി ആർ ഹികൃഷ്ണനിൽ   നിന്ന് 28.75 ലക്ഷം തട്ടിച്ചെന്ന പരാതിയിലാണ് കേസ്. കുമ്മനത്തിന്റെ മുൻ പിഎ പ്രവീണാണ് ഒന്നാംപ്രതി. കുമ്മനം മിസോറാം ഗവര്‍ണറായിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടന്നത് എന്നാണ് ആരോപണം.


പാലക്കാട് കഞ്ചിക്കോട് ആസ്ഥാനമായി ഭാരത് ബയോ പോളിമര്‍ ഫാക്ടറി എന്ന പേരില്‍ പുതിയ സ്ഥാപനം തുടങ്ങാനായി കൊല്ലംകോട് സ്വദേശി വിജയനും പ്രവീണും ചേര്‍ന്ന് ആറന്‍മുള സ്വദേശിയായ ഹരികൃഷ്ണനില്‍ നിന്ന് 35 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ സ്ഥാപനം തുടങ്ങുകയോ പണം തിരികെ നല്‍കുകയോ ചെയ്തിരുന്നില്ല.

 പ്രവീണിന്‍റെ പങ്കാളിയായ വിജയനും അദ്ദേഹത്തിന്റെ കുടുംബാഗങ്ങളും മാനേജറും ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ ഹരികുമാറും പ്രതി പട്ടികയിലുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 4 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 6 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More