എൽഡിഎഫ് യോ​ഗം ഇന്ന്: കേ.കോൺ​ഗ്രസ് മാണി വിഭാ​ഗത്തെ മുന്നണിയിൽ ഉൾപ്പെടുത്തും

എൽഡിഎഫ് യോ​ഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കേരളാ കോൺ​​ഗ്രസ് മാണി വിഭാ​ഗത്തിന്റെ എൻഡിഎഫ് പ്രവേശനം സംബന്ധിച്ച് നിർണായക പ്രഖ്യാപനം യോ​ഗത്തിൽ ഉണ്ടായേക്കും. പാല സീറ്റ് സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും വിഷയം ചർച്ചയാവില്ല.  തദ്ദേശ തെരഞ്ഞെപ്പിലെ മുൻ ഒരുക്കങ്ങളെ കുറിച്ച് യോ​ഗം ചർച്ച ചെയ്യും. തദ്ദേശ സ്ഥാപനങ്ങളിൽ കേരള കോൺ​ഗ്രസ് മാണി വിഭാ​ഗവുമായുള്ള സീറ്റ് ധാരണക്ക് കീഴ്ഘടകൾക്ക് നിർദ്ദേശം നൽകും. 

കേരളാ കോൺ​ഗ്രസ് മാണി വിഭാ​ഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തെ എതിർക്കേണ്ടെന്ന് കഴിഞ്ഞ ദിവസം ചേർന്ന സിപിഐ സംസ്ഥാന എക്സക്യൂട്ടീവ് തീരുമാനിച്ചിരുന്നു . ജോസ് കെ മാണിയെയും കൂട്ടരെയും സഹകരിപ്പിക്കുന്നതിൽ എൽഡിഎഫിന്റെ പൊതു നിലപാടിന് ഒപ്പം നിൽക്കണമെന്നാണ് സിപിഐ നിലപാട് ഇടതുമുന്നണിയുമായി സഹകരിക്കാനുള്ള ജോസിന്റെ നിലപാട് സ്വാ​ഗതാർഹമാണെന്ന് സിപിഐ വിലയിരുത്തി. കേരളാ കോൺ​ഗ്രസിന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റം ഉണ്ടായിട്ടുണ്ട്. ജോസ് കെ മാണി  വിടുന്നത് എൽഡിഎഫിന് പൊതുവിൽ ​ഗുണം ചെയ്യും. 

ജോസിന്റെ മുന്നണിമാറ്റം എൽ ഡിഎഫിന് ​ഗുണം ചെയ്യും. പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനുള്ള ഏത് നീക്കവും സ്വാ​ഗതം ചെയ്യും. യുഡിഎഫിനെ ദുർബലപ്പെടുത്തുന്നത് രാഷ്ട്രീയമായി എൽഡിഎഫിന് ​ഗുണം ചെയ്യും. ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് വരുന്നതിനെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ സ്വാ​ഗതം ചെയ്തിരുന്നു. മുന്നണി പ്രവേശനത്തിന് മുന്നോടിയായി ജോസ് കെ മാണി വിഭാ​ഗം കാനം രാജേന്ദ്രനുമായി ചർച്ച നടത്തിയിരുന്നു. സിപിഎം നിർദ്ദേശ പ്രകാരമായിരുന്നു കൂടിക്കാഴ്ച.  ഈ പശ്ചാത്തലത്തിൽ ജോസ് കെ മാണിയുടെ കൂട്ടരുടെയും മുന്നണി പ്രവേശനം സംബന്ധിച്ച് എൽഡിഎഫ് യോ​ഗം തീരുമാനം എടുക്കുക.


വിവാദമായ റൂൾസ് ഓഫ് ബിസിനസ് ഭേദ​ഗതിയും യോ​ഗത്തിൽ ചർച്ച ചെയ്യും. ഇത് സംബന്ധിച്ച എതിർപ്പുകൾ ചർച്ച വേണമെന്ന് നേരത്തെ ഘടക കക്ഷികൾ ആവശ്യപ്പെട്ടിരുന്നു.

Contact the author

News Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More