ടിആര്‍പി തട്ടിപ്പ് കേസ്; പ്രതിചേര്‍ക്കുന്നതിനുമുമ്പ് അര്‍ണബിന് സമന്‍സ് അയക്കണം - ബോംബെ ഹൈക്കോടതി

മുംബൈ: ടെലിവിഷൻ റേറ്റിംഗ് പോയിന്റിൽ (ടിആര്‍പി) ക്രമക്കേട് നടത്തിയ കേസിൽ റിപ്പബ്ലിക് ചാനൽ എഡിറ്റർ അർണബിന് സമൻസ് അയയ്ക്കണമെന്നും അതിനുശേഷം മാത്രമേ അദ്ദേഹത്തെ പ്രതി ചേർക്കാവു എന്നും ബോംബെ ഹൈക്കോടതി. കേസിന്റെ രേഖകൾ മുദ്ര വെച്ച കവറിൽ അടുത്ത മാസം അഞ്ചിനുള്ളിൽ സമർപ്പിക്കണമെന്നും കോടതി ക്രൈംബ്രാഞ്ചിന് നിർദേശം നൽകി.

എന്നാൽ, കേസിൽ പ്രതി ചേർക്കാത്തതിനാൽ അർണബിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഉത്തരവിടാൻ സാധിക്കില്ലെന്നും അർണബ് അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക് ചാനൽ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യങ്ങൾ പറഞ്ഞത്. അതേസമയം, അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പൊലീസ് വർത്താസമ്മേളനം നടത്തിയതിനെ കോടതി വിമർശിച്ചു.

റേറ്റിംഗ് കൂട്ടുന്നതിനായി ചാനലിന്റെ ടിആർപിയിൽ തട്ടിപ്പ് നടത്തിയതിന്റെ പേരിലാണ് റിപ്പബ്ലിക് ടിവിയിലെ മുതിർന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുത്തത്. എന്നാൽ, സുശാന്ത് സിംഗ് രാജ്പുത്തിന്റെ കേസിൽ ചാനൽ പോലീസിനെ വിമർശിച്ചതിലുള്ള വൈരാഗ്യം തീർക്കുകയാണ് പൊലീസ് എന്ന് റിപ്പബ്ലിക് ടിവി ആരോപിച്ചു. അന്വേഷണം സുതാര്യമാക്കുവാൻ കേസ് സിബിഐക്ക് നൽകണമെന്നും ചാനൽ ആവശ്യപ്പെട്ടിരുന്നു.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 9 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More