ബലാത്സംഗത്തിന് രാഖി പരിഹാരം: എ.ജിയോട് സുപ്രീം കോടതി അഭിപ്രായം തേടി

പീഡനത്തിനിരയായ പെൺകുട്ടി പ്രതിക്ക് രാഖി കെട്ടി കൊടുക്കണമെന്ന മധ്യ പ്രദേശ് ഹൈക്കോടതിയുടെ നിർദേശത്തിനെതിരെ നൽകിയ ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാറിന്റെ വിശദീകരണം തേടി. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ സ്ത്രീകളെ അപമാനിക്കുന്നതും സ്ത്രീപീഡനത്തെ നിസ്സാരവത്കരിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി 9 വനിതാ അഭിഭാഷകർ സമർപ്പിച്ച ഹർജിയിലാണ് നടപടി.

ജസ്റ്റിസ് എം ഖാൻവിൽക്കറിന്റെ ബെഞ്ചാണ്  പീഡന കേസ് പ്രതികൾക്ക് എന്തെല്ലാം ജാമ്യവ്യവസ്ഥകൾ ആകാമെന്ന് അറ്റോണി ജനറൽ   കെ കെ വേണുഗോപാലിനോട് അഭിപ്രായം തേടിയത്. പ്രശ്നപരിഹാരത്തിന് അറ്റോണി ജനറലിന്റെ സഹായവും സുപ്രീംകോടതി അഭ്യർത്ഥിച്ചു.

പീഡനകേസിലെ പ്രതി രാഖി ബന്ധൻ ദിവസം ഭാര്യയോടൊപ്പം ഇരയായ പെൺകുട്ടിയുടെ വീട്ടിൽ പോകണമെന്നും പെൺകുട്ടി പ്രതിക്ക് രാഖി കെട്ടി കൊടുക്കണമെന്നും ഇനിയുള്ള കാലം പ്രതി പെൺകുട്ടിയെ സംരക്ഷിക്കണമെന്നുമുള്ള അടിസ്ഥാനത്തിൽ പ്രതിക്ക് ജാമ്യം നൽകാമെന്ന് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയിൽ അഭിഭാഷകർ ഹർജി നൽകിയത്.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More