ടിആര്‍പി ലിസ്റ്റ് മോഷ്ടിച്ചു; റിപ്പബ്ലിക് ടിവിയുടെ രണ്ട് എഡിറ്റർമാർക്ക് ഹാജരാകല്‍ നോട്ടീസ്

റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചു എന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ റിപ്പബ്ലിക് ടിവിയുടെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മഹാരാഷ്ട്ര പോലീസിന്റെ നോട്ടീസ്. മൂന്ന് ചാനലുകളുടെ ടിആർപി ലിസ്റ്റ് മോഷ്ടിക്കുകയും അതിൽ കൃത്രിമത്വം കാണിച്ചതിനുമെതിരെയാണ് നോട്ടീസ്.

എക്സിക്യൂട്ടീവ് എഡിറ്റർ നിരഞ്ജൻ നാരായണാസ്വാമി സീനിയർ എക്സിക്യൂട്ടീവ് എഡിറ്റർ അഭിഷേക് കപൂർ എന്നിവർക്കാണ് പോലീസ് നോട്ടീസ് അയച്ചത്. ടെലിവിഷന്‍ പ്രേക്ഷകരുടെ കണക്കെടുക്കുന്ന ഹൻസാ റിസർച്ച് ഗ്രൂപ്പിന്റെ ഡോക്യുമെന്റുകൾ മോഷ്ടിച്ചുവെന്നാണ് ആരോപണം. ഈ വിഷയത്തിൽ ഹൻസാ ഗ്രൂപ്പ്‌ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഒക്ടോബർ 10ന് ഡോക്യൂമെന്റുകൾ പ്രക്ഷേപണം ചെയ്തതായും കമ്പനിയുടെ പരാതിയില്‍ പറയുന്നു. പ്രക്ഷേപണം ചെയ്ത വിവരങ്ങളുമായി ഹാജരാകാനാണ് ഇരുവർക്കും നോട്ടീസ് അയച്ചത്.

ആരോപണം ഞെട്ടിക്കുന്നതാണെന്നും  സുശാന്ത് സിംഗ് രാജ്പുത്തിന്റെ കേസിൽ ചാനൽ പോലീസിനെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യം തീർക്കാൻ ഉണ്ടാക്കിയ കേസ് ആണ് ഇതെന്നും റിപ്പബ്ലിക് ടിവി ആരോപിച്ചു. ഇത്തരത്തിലുള്ള പ്രതികാര നടപടികളുമായി മുന്നോട്ട് പോകുന്ന മുംബൈ പോലീസിനെയൊരു പാഠം പഠിപ്പിക്കുമെന്ന് ചാനലിന്റെ ചീഫ് എഡിറ്റർ അർണാബ് ഗോസ്വാമി വ്യക്തമാക്കി.

Contact the author

National Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More