ഇന്ത്യ സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് - ഐഎംഎഫ്

കൊവിഡ് പശ്ചാത്തലത്തിൽ രാജ്യം പ്രതീക്ഷിക്കുന്നതിനുമപ്പുറം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകരുമെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്‌. മാർച്ച്‌ 2021ഓടെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 10.3 ശതമാനമായി ഇടിയുമെന്നും ഐഎംഎഫ് വ്യക്തമാക്കി.

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിൽ മുന്‍പ് പ്രതീക്ഷിച്ചതിലും വലിയ തകർച്ചയാണ് രാജ്യം നേരിടുന്നതെന്ന് ഐഎംഎഫ് അറിയിച്ചു. സമ്പദ് വ്യവസ്ഥയിൽ 4.5 ശതമാനം ഇടിവാണ് ഇന്ത്യ കണക്കാക്കിയിരുന്നത്. കഴിഞ്ഞ മാർച്ചിൽ 23.9 ശതമാനം ഇടിവാണ് സമ്പദ് വ്യവസ്ഥ നേരിട്ടത്. സമീപകാലത്ത് കണ്ടതില്‍വെച്ച് ഏറ്റവും വലിയ തകർച്ചയാണ് ഇത്.  

കൊവിഡ് നിയന്ത്രണത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ പരാജയപ്പെട്ടതാണ് ഇത്തരത്തിൽ സമ്പദ് വ്യവസ്ഥ തകരാൻ കാരണമായതെന്നും ഐഎംഎഫ് കുറ്റപ്പെടുത്തി. സ്വാതന്ത്രത്തിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് ഐ.എം.എഫ് മുന്നറിയിപ്പ് നൽകി. കൊവിഡിന് മുമ്പ് തന്നെ പ്രതിസന്ധിയിലായിരുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കൊവിഡും തുടര്‍ന്ന് ലോക്ഡൗണും വന്നതോടെ വലിയ പ്രതിസന്ധിയിലേക്ക് വീഴുകയായായിരുന്നു. വികസ്വര രാജ്യങ്ങളില്‍ ഇന്ത്യക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടാകുക. 

സമ്പദ് വ്യവസ്ഥയെക്കുറിച്ച് ആർബിഐ പറഞ്ഞ നിഗമനത്തേക്കാൾ മോശമാണ് ഐഎംഎഫിന്റെ കണ്ടെത്തൽ. 9.5 ശതമാനം ഇടിവാണ് ആർബിഐ കണക്കാക്കിയിരുന്നത്. രാജ്യത്തിന്റെ സാമ്പത്തിക നില തിരികെ കൊണ്ടുവരാൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കൊണ്ടുവന്ന പദ്ധതികളെല്ലാം പരാജയപ്പെട്ടതും ഇതിന് കാരണമാണ്.

Contact the author

National Desk

Recent Posts

Web Desk 19 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More