യുഎഇയില്‍ കാലഹരണപ്പെട്ട വിസ പുതുക്കാനുള്ള അവസാന ദിവസം ഇന്ന്

യുഎഇയില്‍ കോവിഡ് കാലത്തിനിടയില്‍ കാലഹരണപ്പെട്ട വിസകള്‍ പുതുക്കാനുള്ള അനുമതിയുടെ അവസാന തീയതി ഇന്ന്. മാര്‍ച്ച് ഒന്നിനും ജൂലൈ 12നും ഇടയില്‍ കാലഹരണപ്പെട്ട വിസകളാണ് പുതുക്കാന്‍ ഇന്നുവരെ അവസരം നല്‍കിയത്. 

നേരത്തെ, കാലാവധി കഴിഞ്ഞ സന്ദര്‍ശക, ടൂറിസ്റ്റ് വിസക്കാര്‍ ജൂലായ് 11 മുതല്‍ ആഗസ്ത് 10 വരെയുള്ള ഒരു മാസത്തിനിടെ രാജ്യം വിടണമെന്നായിരുന്നു ഫെഡറല്‍ അതോറിറ്റി പ്രഖ്യാപിച്ചിരുന്നത്. അതു പിന്നീട് ഒരുമാസംകൂടെ നീട്ടി നല്‍കി. എല്ലാ പിഴകളും ഒഴിവാക്കി നിയമ ലംഘനമില്ലാതെ രാജ്യം വിടാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു തീരുമാനം.

ഇനിയും വിസ പുതുക്കുയോ രാജ്യത്ത് നിന്ന് പുറത്ത് കടക്കുകയോ ചെയ്തില്ലെങ്കിൽ അനധികൃതമായി രാജ്യത്ത് കഴിഞ്ഞതിന് ഇത്തരക്കാരിൽ നിന്ന് പിഴ ഇടാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിസാ നിയമങ്ങള്‍ ലംഘിച്ചാല്‍ ഒരു ദിവസം 25 ദിര്‍ഹവും രാജ്യം വിടുമ്പോള്‍ 250 ദിര്‍ഹം അധികവുമാണ് പിഴത്തുക. എമിറേറ്റ്‌സ് ഐഡി പുതുക്കാത്തതിന് പ്രതിദിനം 20 ദിര്‍ഹം പിഴയുമുണ്ട്. 

Contact the author

Gulf Desk

Recent Posts

Web Desk 2 weeks ago
Gulf

ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 20 ആയി

More
More
News Desk 9 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 10 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More