ഷവോമി A3 ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത അൻഡ്രോയിഡ് 10 അപ്ഡേറ്റ് ഉടൻ

ഷവോമിയുടെ ജനപ്രിയ മോഡലായ MI A3 ഫോണിൽ ആൻഡ്രോയിഡ് 10 അപ്ഡേഷൻ ഉടനെത്തും. ഫെബ്രുവരി മധ്യത്തോടെയാകും അപ്ഡേഷനെത്തുകയെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ഷവോമി ഇക്കാര്യം അറിയിച്ചത്. മറ്റ് മോഡലുകളായ റെഡ്മി കെ 20 പ്രൊ. എം ഐ 8, എം ഐ 9 എന്നിവയിൽ ആൻഡ്രോയിഡ് 10 ഇതിനകം ഷവോമി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഈ ഫോണുകളിൽ എം ഐയുടെ യൂസർ ഇന്റർഫേസ് 11 അപ്ഡേഷനും ഷവോമി ചെയ്തു കഴിഞ്ഞു.

2019 ആഗസ്റ്റിലാണ് ഷവോമി എം ഐ A3 അവതരിപ്പിച്ചത്. എം ഐ A1, A2 എന്നിവക്ക് പുറമെയാണ് കൂടുതൽ ഫീച്ചറുകളോടെ എം ഐ A3 ഷവോമി പുറത്തിറിക്കിയത്. ആൻഡ്രോയിഡ് എ9 പൈയായിരുന്നു ഇവയിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. സ്നാപ്ഡ്രാഗണ്‍ 665 പ്രൊസസര്‍ കരുത്ത് പകരുന്ന ഫോണിന് വാട്ടര്‍ഡ്രോപ് നോച്ച് ഡിസ്പ്ലെയാണ്. 32 മെഗാപിക്സലിന്‍റെ സെല്‍ഫി ക്യാമറ ഈ മോഡലിലെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Technology

പുതിയ ഗെയിം സ്റ്റോറുമായി മൈക്രോസോഫ്റ്റ്

More
More
Web Desk 3 days ago
Technology

വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍

More
More
Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 3 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 3 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More