വരുന്നൂ ഹോളോഗ്രാഫിക് വീഡിയോ കോൾ സംവിധാനം; ചൈനീസ് ടെലികോം ഭീമന്‍ ഇന്ത്യയിലേക്ക്‌

ഇന്ത്യൻ ടെലികോ വിപണിയിലേക്ക് ചൈനീസ് മൈബൈൽ സേവന ദാതാക്കളായ ചൈന മൊബൈൽ എത്തുന്നു. ഇന്ത്യയിലെ 5ജി വിപണിയാണ് ചൈനാ മൊബൈലിന്റെ ലക്ഷ്യം. ലോകത്ത് ആദ്യമായി 5ജി ടെക്നോളജിയിൽ ഹോളോ ഗ്രാഫിക് വീഡിയോ കോൾ സംവിധാനം അവതരിപ്പിച്ചത്  തങ്ങളാണെന്നാണ്‌ ചൈനാ മൊബൈല്‍ അവകാശപ്പെടുന്നത്. പുത്തൻ സാങ്കേതിക വിദ്യകൾ അവതരിപ്പിച്ച് വിപണി പിടിക്കാനാകും ചൈനാ മൊബൈൽ ശ്രമിക്കുക

നിലവിൽ ചൈനയിൽ പത്തുകോടിയോളം ഉപഭോക്താക്കൾ ചൈനാ മൊബൈലിനുണ്ട്. ഇതിൽ 40 ലക്ഷത്തോളമാണ് 5ജി ഉപഭോക്താക്കളുടെ എണ്ണം. ഇന്ത്യയിലെ സേവനദാതാക്കളുമായി സഹകരിച്ചാവും ചൈനാ മൊബൈൽ ഇന്ത്യയിൽ എത്തുക. ഇതിനായി പ്രമുഖ ടെലികോം കമ്പനികളുമായി ചൈനാ മൊബൈൽ പ്രാഥമിക ചർച്ച നടത്തി. ഐഡിയ, എയർടെൽ, വൊഡാഫോൺ കമ്പനികൾ പുതിയ നീക്കത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. ജിയോയുടെ വരവോടെ കനത്ത നഷ്ടത്തിലാണ് ഈ കമ്പനികൾ. സഹകരിക്കുന്ന കമ്പനികൾക്ക് 5ജി സേവനങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയാണ് ചൈനാ മൊബൈൽ  ലക്ഷ്യം വെക്കുന്നത്.  ഹോങ്ങ് കോങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചൈനാ മൊബൈലിന്റെ ചെയർമാൻ യാങ് ജിയാണ്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Technology

പുതിയ ഗെയിം സ്റ്റോറുമായി മൈക്രോസോഫ്റ്റ്

More
More
Web Desk 4 days ago
Technology

വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍

More
More
Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 3 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 3 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More