നമസ്തേ ട്രംപ് പരിപാടി; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും കുടുംബത്തെയും സ്വീകരിക്കാനുള്ള  അവസാനഘട്ട ഒരുക്കത്തിലാണ് അഹമ്മദാബാദ്. മൂന്ന് മണിക്കൂര്‍ നേരമാണ് അമേരിക്കന്‍ പ്രസിഡന്റ് അഹമ്മദാബാദില്‍ ചെലവഴിക്കുക. സുരക്ഷക്കായി ആയിരക്കണക്കിന് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. 

പരിപാടിക്ക് ശേഷം ഹെലികോപ്റ്ററില്‍ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തുന്ന ട്രംപും ഭാര്യയും എയര്‍ഫോഴ്സ് വണ്ണില്‍ താജ് മഹല്‍ കാണാന്‍ പോകും. ആ സമയത്ത് മോദി അവരെ അനുഗമിച്ചേക്കില്ല. സീക്രട്ട് സര്‍വീസസിന്റെ അത്യാധുനിക സുരക്ഷാ വാഹനങ്ങള്‍ വാഷിങ്ങ്ടണില്‍ നിന്ന് കഴിഞ്ഞദിവസം അഹമ്മദാബാദില്‍ എത്തിച്ചിരുന്നു.

അതേസമയം, ഏതാണ്ട് നടക്കില്ലെന്ന് ഉറപ്പുള്ള ഇന്ത്യ അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിനായുള്ള അവസാനവട്ട ശ്രമങ്ങളിലാണ് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ വലിയ പ്രതിരോധ ഇടപാടുകള്‍ നടക്കും. കാശ്മീര്‍, പൗരത്വ നിയമം, എന്‍ആര്‍സി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഡൊണാള്‍ഡ് ട്രംപ് നരേന്ദ്ര മോദിയോട് വ്യക്തത തേടുമെന്ന വാര്‍ത്ത ഏറെ ആകാംക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 15 hours ago
National

താരാപിഥിലെ മാ കാളി ക്ഷേത്രം സന്ദർശിക്കാൻ എല്ലാ സംഘികളെയും ക്ഷണിക്കുന്നു - മഹുവ മൊയ്ത്ര

More
More
National Desk 16 hours ago
National

ഇടക്കാല തെരഞ്ഞെടുപ്പ് നടന്നാല്‍ ശിവസേന നൂറിലധികം സീറ്റുകള്‍ നേടും - സഞ്ജയ്‌ റാവത്ത്

More
More
National Desk 1 day ago
National

കാളി മാംസാഹാരം കഴിക്കുന്ന, മദ്യ വസ്തുകള്‍ ഉപയോഗിക്കുന്ന ദേവതയാണ് - മഹുവ മൊയ്ത്ര

More
More
Web Desk 1 day ago
National

ഹിന്ദു ദൈവങ്ങളുടെ ചിത്രമുളള മാംസം പൊതിഞ്ഞു; യുപിയില്‍ വ്യാപാരി അറസ്റ്റില്‍

More
More
National Desk 1 day ago
National

'സിഗരറ്റ് വലിക്കുന്ന കാളി'; ലീന മണിമേഖലക്കെതിരെ കേസ് എടുത്ത് യു പി പൊലീസ്

More
More
National Desk 1 day ago
National

പ്രധാനമന്ത്രിയുടെ ഹെലിക്കോപ്റ്ററിനുനേരേ കറുത്ത ബലൂണുകള്‍ പറത്തിയ സംഭവം; 3 കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

More
More