സുശാന്ത് സിംഗ് രജ്പുത്: പോസ്ടുമോര്‍ട്ടം, വിസേറ റിപ്പോര്‍ട്ടുകള്‍ സിബിഐക്ക് കൈമാറി

നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ പോസ്റ്റ്‌മോർട്ടം, വിസെറ എന്നിവയുടെ പുനർ‌പരിശോധന റിപോർട്ടുകൾ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്,  സെൻ‌ട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് കൈമാറി. സെപ്റ്റംബർ 28ന് വൈകീട്ടാണ് എയിംസ് സിബിഐക്ക് റിപ്പോർട്ട് സമർപ്പിച്ചത്. 

സുശാന്തിന്റെ മരണം  കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് കണ്ടെത്താനായി ടെസ്റ്റുകൾക്കൊടുവിൽ ശേഷിച്ച  20 ശതമാനം വിസെറ സാമ്പിളുകൾ എയിംസ്  വീണ്ടും പരിശോധിച്ചുവരികയായിരുന്നു. പരിശോധന ഫലങ്ങളിൽ കേസിനെ സഹായിക്കാവുന്ന  നിർണായക കണ്ടെത്തലുകളുണ്ടെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാല്‍, അവസാന തീരുമാനത്തിലെത്താൻ ചില നിയമപരമായ വശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് എയിംസിലെ ഡോ. സുധീർ ഗുപ്ത പറഞ്ഞു. എയിംസ് ഡോക്ടർമാരുടെ റിപ്പോർട്ട് അനുസരിച്ച് നടന്റെ മരണകാരണം കഴുത്തു ഞെരിച്ചതിനാലാണെന്ന് രജ്പുത് കുടുംബത്തിന്റെ അഭിഭാഷകൻ വികാസ് സിംഗ് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ അവകാശവാദങ്ങൾ തെറ്റാണെന്ന് ഡോ. സുധീർ ഗുപ്ത അറിയിച്ചു. 

ജൂൺ 14 നാണ് സുശാന്ത് സിംഗ് രജ്പുത്തിനെ മുംബൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുംബൈ പോലീസിന്റെ പ്രാഥമിക അന്വേഷണവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും അനുസരിച്ച് തൂങ്ങിമരിച്ചതിനെ തുടർന്നുണ്ടായ ശ്വാസംമുട്ടലായിരുന്നു മരണകാരണം.

Contact the author

National Desk

Recent Posts

Web Desk 8 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More