ടിക് ടോക് നിരോധിക്കാനുള്ള ട്രംപിന്റെ നീക്കത്തെ തടഞ്ഞ് യുഎസ് ഫെഡറൽ ജഡ്‌ജി

വാഷിംഗ്‌ടണ്‍: ടിക് ടോക് നിരോധിക്കാനുള്ള ട്രംപിന്റെ നീക്കത്തെ തടഞ്ഞ് യുഎസ് ഫെഡറൽ ജഡ്‌ജി. അപ്ലിക്കേഷൻ നിരോധിക്കുന്നതിനെതിരെ യുഎസ് ഫെഡറൽ ജഡ്‌ജി കാൾ നിക്കോൾസാണ് പ്രാഥമിക നിർദേശം നൽകിയത്. 

നിയമപരമായ തങ്ങളുടെ ആവശ്യങ്ങളോട് കോടതി യോജിച്ചതിലും ടിക് ടോക്ക് അപ്ലിക്കേഷൻ നിരോധനം നടപ്പാക്കുന്നത് തടഞ്ഞതിലും സന്തോഷമുണ്ടെന്ന് ബൈറ്റ്ഡാൻസ് ലിമിറ്റഡ് അറിയിച്ചു. കമ്പനിയുടെയും ജീവനക്കാരുടെയും  അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി തങ്ങൾ എപ്പോഴും നിലകൊള്ളുമെന്നും കമ്പനി അറിയിച്ചു. 

ചൈനീസ് ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനുകൾ നിരോധിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കെതിരായ രണ്ടാമത്തെ നിയമ വിധിയാണിത്. ടിക് ടോക്കിന്റെ  ഓഹരിവിഹിതം യുഎസിലെ ഏതെങ്കിലും കമ്പനിക്ക് വിറ്റില്ലെങ്കിൽ അമേരിക്കൻ പ്ലേസ്റ്റോറുകളിൽ നിന്ന് ആപ്ലിക്കേഷൻ നിരോധിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ, ടിക് ടോക് ഉടമയായ ബൈറ്റ്ഡാൻസ് ലിമിറ്റഡ് ഈ തീരുമാനത്തിനെതിരെ കോടതിയോട് സ്റ്റേ ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.

Contact the author

International Desk

Recent Posts

International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More