ഡല്‍ഹി: ബ്രിട്ടീഷ് കോടതിയില്‍ പാപ്പരാണെന്ന് അനില്‍ അംബാനിക്ക് അവകാശപ്പെട്ടതിനു തൊട്ടു പിറകെയാണ് പ്രധാനമന്ത്രിയെയും അംബാനിയെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രാജ്യത്തെ പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ് രംഗത്തുവന്നത്.
വക്കീല്‍ ഫീസ് കൊടുക്കാന്‍ ഭാര്യയുടെ ആഭരണം വില്‍ക്കേണ്ടി വന്ന സ്വന്തമായി ഒന്നുമില്ലാത്ത ഒരാള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുപ്പതിനായിരം കോടി രൂപയുടെ റഫാല്‍ കരാര്‍ നല്‍കിയത് എന്നാണ് പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തത്.
സ്വന്തമായി ചെറിയ ഒരു കാര്‍ മാത്രമേ ഉള്ളൂവെന്നും താന്‍ പാപ്പരാണെന്നും അനില്‍ അംബാനി യു കെ കോടതിയ്ക്കു മുന്‍പാകെ അവകാശപ്പെട്ടിരുന്നു. ഒരു ചൈനീസ് ബാങ്ക് നല്കിയ വഞ്ചനാ കേസ്സിലാണ് അനില്‍ അംബാനി കോടതിയ്ക്ക് മുന്‍പാകെ ഹാജരായത്. താന്‍ അടുത്തകാലത്ത് നടത്തിയ ഏക സാമ്പത്തിക ഇടപാട് ഭാര്യയുടെ പക്കലുള്ള സ്വര്‍ണ്ണം വില്പനയാണ്. ഇത് വഴി തനിയ്ക്ക് 9.9 കോടി രൂപയാണ് ലഭിച്ചത്. മറ്റ് സ്വത്തുകള്‍ ഒന്നും തനിയ്ക്കില്ലെന്നായിരുന്നു അനില്‍ അംബാനി കോടതിയെ ബോധിപ്പിച്ചത്. വിവിധ ചൈനീസ് ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ അനില്‍ അംബാനിയ്ക്കെതിരെ കേസ് നല്‍കിയത്.