സാത്താൻകുളം: കസ്റ്റഡി കൊലപാതകത്തിൽ 9 പൊലീസുകാർക്കെതിരെ സിബിഐയുടെ കുറ്റപത്രം

തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തിൽ 9 പൊലീസുകാർക്കെതിരെ സിബിഐയുടെ കുറ്റപത്രം. കൊലപാതകം നടന്ന സാത്താൻകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെയുള്ളവരെയാണ് പ്രതി ചേർത്തിരിക്കുന്നത്. എസ് ശ്രീധർ, കെ ബാലകൃഷ്ണൻ എസ് മുരു​കൻ, പി രഘു​ഗണേശ്, മുത്തുരാജ , ചെല്ലദുരൈ,സമദുരൈ, തോമസ് ഫ്രാൻസിസ്, വെയിൽ മുത്തു എന്നിവരാണ് പ്രതികൾ.

സാത്താൻകുടിയിലെ മരക്കച്ചവടക്കാരനായ ജയരാജനും, മകനും, മൊബൈൽ കടയുടമയായ ബെന്നിക്‌സും  ജൂൺ മാസം 23  ആണ് പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ടത് . കടയടക്കാൻ വൈകിയെന്ന് ആരോപിച്ചാണ് ജയരാജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വിവരം അന്വേഷിച്ചെത്തിയ ബന്നിക്സിനെയും പൊലീസ് ക്രൂരമായി മർദ്ദിച്ചു. ക്രുര മർദ്ദനത്തെ തുടർന്ന് ഇരുവരും പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ടു. പൊലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദനമേറ്റെന്ന് ഇവരെ ജയിലിലെത്തിച്ച പൊലീസുകാർ മൊഴി നൽകിയിട്ടുണ്ട്. റിമാൻഡ് ചെയ്യപ്പെട്ട് ജയിലിൽ എത്തുമ്പോൾ ഇരുവർക്കും പരിക്കുണ്ടായിരുന്നെന്ന് ജയിൽ റജിസ്റ്ററിലും രേഖപ്പെടുത്തിയിട്ടുണ്ട്. കേസ്  ജൂൺ മാസം 28 നാണ് സർക്കാർ  സിബിഐക്ക് വിട്ടത്.

Contact the author

Web Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More