കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ വീണ്ടും അടിമകളാക്കുന്നു: മനീഷ് തിവാരി

പാര്‍ലമെന്റ് പാസാക്കിയ കര്‍ഷക ബില്ല് നടപ്പിലായാല്‍ കര്‍ഷകര്‍ വീണ്ടും അടിമകളായി മാറുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. 

ഇന്ത്യയില്‍ 1950 മുതല്‍ 1965 വരെയുള്ള ആദ്യത്തെ 15 ഭരണഘടനാ ഭേദഗതികളിലൂടെ കര്‍ഷകരെയും ഭൂരഹിതരായ തൊഴിലാളികളെയും ശാക്തീകരിച്ച് തുല്യ ഭൂമി വിതരണം ചെയ്ത്, കാര്‍ഷിക സമൂഹത്തില്‍ ഒരു മധ്യ വര്‍ഗത്തെ സൃഷ്ടിക്കാന്‍ നമുക്കായിരുന്നു. ഇതെല്ലാം പൊളിച്ച് കര്‍ഷകര്‍ വീണ്ടും അടിമകളായി  മാറ്റുന്നതാണ്  പുതിയ ബില്ല്. നേരത്തെ, അവര്‍ ഭൂവുടമകളുടെ കാരുണ്യത്തിലായിരുന്നു ജീവിച്ചത്  എങ്കില്‍ ഇനി അത് വലി കേര്‍പ്പറേറ്റുകളുടെ കാരുണ്യത്തിലായിരിക്കും എന്ന് മാത്രം  മനീഷ് തീവാരി പ്രതികരിച്ചു. 

പാര്‍ലമെന്റ് പാസാക്കിയ ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് ആന്‍ഡ് ബില്‍, പ്രൈസ് അഷ്വറന്‍സിന്റെയും ഫാം സര്‍വീസസ് ബില്ല് എന്നിവയില്‍ പ്രതിഷേധിച്ച് മോഡി സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധതിനൊരുങ്ങുകയാണ്  കോണ്‍ഗ്രസ്. ബില്‍  സംസ്ഥാനങ്ങളുടെ പ്രത്യേക ഫെഡറലിസത്തിനു തന്നെ എതിരാണെന്നും  അധികാരപരിധി മേഖലകള്‍ ലംഘിക്കുന്നതാണെന്നും, വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് കാര്‍ഷിക ബിസിനസിലേക്ക്  പാത ഒരുക്കുകയാണ്  സര്‍ക്കാര്‍ എന്നും  മനീഷ് തീവാരി ആരോപിച്ചു .

Contact the author

News Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More