ചാരവൃത്തി; പിടികൂടിയ മാധ്യമപ്രവര്‍ത്തകന്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷന്‍ സഹകാരി

രാജ്യത്തിന്റെ തന്ത്രപ്രധാനമായ രഹസ്യരേഖകൾ ചൈനക്ക് ചോർത്തിനൽകിയ മാധ്യമപ്രവര്‍ത്തകന്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷന്‍ സഹകാരിയാണെന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് ചൈനയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇന്ത്യന്‍ പ്രതിരോധ മേഖലയെ  സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കുറ്റത്തിന് ഫ്രീലാന്‍സ് റിപ്പോര്‍ട്ടറായ രാജീവ് ശര്‍മയെ അറസ്റ്റ് ചെയ്തത്. ദി ഹിന്ദു ആണ് റിപ്പോർട്ട്‌ പുറത്തുവിട്ടത്. 

രാജീവ് ശര്‍മ്മയെ അറസ്റ്റ് ചെയ്തതിന്ശേഷം വിവേകാനന്ദ ഫൗണ്ടേഷനും അയാളുമായി ബന്ധപ്പെട്ട വെബ് പേജ് ഫൗണ്ടേഷന്‍ പേജില്‍ നിന്ന് നീക്കം ചെയ്തതായും ദ ഹിന്ദു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ സൈനിക തന്ത്രങ്ങള്‍, സേനാവിന്യാസം, ആയുധ സംഭരണം, വിദേശനയം എന്നീ വിവരങ്ങള്‍ ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയെന്ന് ആരോപിച്ച് ഡല്‍ഹി പൊലീസാണ് കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റു ചെയ്തത്. ചൈനീസ് ഷെല്‍ കമ്പനിയുടെ പേരില്‍ ഇയാൾക്ക് പണം കൈമാറിയിരുന്ന ചൈനീസ് യുവതി ക്വിങ് ഷി, കൂട്ടാളി നേപ്പാളി സ്വദേശി ഷേര്‍സിങ്ങ് എന്നിവരെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ ചില മാധ്യമങ്ങള്‍ക്ക് വേണ്ടിയും ചൈനയിലെ ഗ്ലോബല്‍ ടൈംസിന് വേണ്ടിയും പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ രാജീവ് എഴുതിയിരുന്നു. പിന്നീട് സോഷ്യൽ മീഡിയ വഴി ചൈനീസ് രഹസ്യാന്വേഷവണ വിഭാഗത്തിൽനിന്നും വാഗ്ദാനങ്ങൾ ലഭിച്ചതോടെ ഇന്ത്യൻ പ്രതിരോധ മേഖലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ രാജീവ്‌ കൈമാറി. ഒന്നരവര്‍ഷത്തിനിടെ 40 ലക്ഷം രൂപയാണ് വിവരങ്ങള്‍ കൈമാറിയതിന് ഇയാള്‍ക്ക്  ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Contact the author

National Desk

Recent Posts

Web Desk 10 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More