പീഡന ആരോപണം നിഷേധിച്ച് അനുരാ​ഗ് കശ്യപ്

നടി പായൽ ഘോഷിന്റെ ലൈം​ഗിക ആരോപണം നിഷേധിച്ച് സംവിധായകൻ അനുരാ​ഗ് കശ്യപ്. തന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പുതിയ ആരോപണമെന്ന് അനുരാ​ഗ് കശ്യപ് ട്വിറ്ററിൽ കുറിച്ചു. തനിക്കെതിരെ ആരോപണങ്ങളുമായി നിരവിധി സ്ത്രീകളെ വലിച്ചിഴക്കുകയാണെന്നും ഇതിന് ഒരു അതിര് വേണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അനുരാ​ഗ് കശ്യപ് പറഞ്ഞു. തനിക്കെതിരായ ആരോപണത്തിൽ അമിതാബച്ചനെയും വലിച്ചിഴക്കാൻ ശ്രമിച്ചു. താൻ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. ഇത് കുറ്റമാണെങ്കിൽ താൻ സ്വീകരിക്കാം.  എന്തു സംഭവിക്കുമെന്ന് കാത്തിരിന്നു കാണാമെന്നും കശ്യപ് ട്വിറ്ററീലൂടെ വ്യക്തമാക്കി. 

ആറ് വർഷം മുമ്പാണ് അനുരാ​ഗ് തന്നോട് മോശമായി പെരുമാറിയെന്നാണ് പായൽ ഘോഷ് ആരോപിച്ചത് സംവിധായകനെ വീട്ടിൽ കാണാൻ ചെന്നപ്പോഴായിരുന്നു മോശമായി പെരുമാറിയത്. തുടർന്ന് ഇദ്ദേഹം നിരവധി സന്ദേശങ്ങൾ തനിക്ക് അയച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെയൊന്നും തെളിവ് തന്റെ കയ്യിലില്ല.- പായൽ ഘോഷ് പറഞ്ഞു. 

പായൽ ഘോഷിന് പിന്തുണയുമായി നടി കങ്കണാ റനൗട്ട് രം​ഗത്തെത്തി. മിടൂ ഹാഷ് ടാ​ഗോടു കൂടി പാലയിന്റെ ട്വീറ്റ് പങ്കുവെച്ച കങ്കണ അനുരാ​ഗ് കശ്യപിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

30 കാരിയായ പായൽ ഘോഷ്  തെലു​ങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ പട്ടേൽ കി ശാദിയാണ് ആദ്യ ഹിന്ദി ചിത്രം. തെലുങ്കിൽ 3 ഉം കന്നടയിൽ ഒരു ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ബം​ഗാൾ സ്വദേശിയായ പായൽ 17 വയസ്സിലാണ് അഭിനയ രം​ഗത്ത് എത്തിയത്.

Contact the author

Web Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More