ആറന്‍മുളയില്‍ ആംബുലന്‍സില്‍ വെച്ച് പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡിലാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. വാർഡിൽ പരിശോധന നടത്തുന്നതിനിടെ ഒരു നഴ്സാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ പെൺകുട്ടിയെ കണ്ടെത്തിയത്. അമ്മ വസ്ത്രങ്ങള്‍ കഴുകി ഉണക്കുന്നതിനായി പുറത്തിറങ്ങിയപ്പോഴാണ് രണ്ടു തോര്‍ത്ത് മുണ്ടുകള്‍ തമ്മില്‍ കൂട്ടിക്കെട്ടി പെൺകുട്ടിയുടെ ആത്മഹത്യാശ്രമം.
ഒരാഴ്ച മുമ്പാണ് പെണ്‍കുട്ടി ലൈംഗിക അതിക്രമത്തിന് വിധേയ ആയത്. കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു.
മാനസീകമായി തകർന്ന പെൺക്കുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ പോലും ഒരു ഘട്ടത്തില്‍ പോലീസിനു കഴിഞ്ഞിരുന്നില്ല. പ്രതി നൗഫലിന്റെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു.