ബ്രസീലില്‍ ആരോഗ്യ മന്ത്രിയായി സൈനിക ജനറലിനെ നിയമിച്ച് പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ. കൊവിഡ് ചെറിയ ഒരു പനി മാത്രമാണെന്നതടക്കമുള്ള ബോള്‍സനാരോയുടെ ശാസ്ത്രീയ വിരുദ്ധമായ നിലപാടുകളില്‍ പ്രതിഷേധിച്ച് കൊണ്ട് രണ്ട് ആരോഗ്യ മന്ത്രിമാര്‍ രാജി വച്ചിരുന്നു. ക്യാബിനെറ്റിലെ മറ്റുള്ളവര്‍ ആരോഗ്യ വകുപ്പ് ഏറ്റെടുക്കാന്‍ വിസമ്മതിച്ചതോടെയാണ് സൈനിക ജനറലിനെ അദ്ദേഹം ആരോഗ്യ വകുപ്പിന്റെ ചുമതല ഏല്‍പ്പിക്കുന്നത്.
മുന്‍ ആരോഗ്യമന്ത്രിമാരില്‍ നിന്ന് വ്യത്യസ്തമായി, പകര്‍ച്ചവ്യാധിയെക്കുറിച്ചുള്ള ബ്രസീല്‍ പ്രസിഡന്റിന്റെ വീക്ഷണങ്ങളെ പസുവെല്ലോ അംഗീകരിച്ചു. ശാസ്ത്രീയ തെളിവുകളുടെ അഭാവമുണ്ടായിട്ടും കൊവിഡ് ചികിത്സയ്ക്കായി ഹൈഡ്രോക്സിക്ലോറോക്വിന്‍ ശുപാര്‍ശ ചെയ്യുതുള്പ്പെടെയുള്ള ബോള്‍സോനാരോയുടെ തീരുമാനങ്ങളെ അദ്ദേഹം പിന്തുണക്കുന്നുണ്ട്.
കൊവിഡിന്റെ കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനും ബോള്‍സനാരോയ്ക്കും സമാന നിലപാടുകളായിരുന്നു. രോഗ പ്രതിരോധത്തിനായി മാസ്ക് ഉപയോഗിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമുള്പ്പെടയുള്ള നിര്ദേശങ്ങളെയൊന്നും ഇവര്‍ പിന്തുണച്ചിരുന്നില്ല. തല്‍ഫലമായി ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ള ആദ്യ രാജ്യമായി അമേരിക്കയും, രണ്ടാം സ്ഥനത്ത് ബ്രസീലും ഉണ്ടായിരുന്നു.