കൊവിഡ് വ്യാപനം തടയാനുള്ള നടപടികള്‍ സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് . ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
''ഇന്ത്യയില്‍ കൊവിഡ് കേസുകള്‍, 50 ലക്ഷം കവിയുകയാണ്, രാജ്യം പകര്‍ച്ചവ്യാധി എങ്ങനെയാണ് നിയന്ത്രിക്കാന്‍ പോകുന്നത്? അല്ലെങ്കില്‍ അതിന്റെയും ഉത്തരവാദിത്തം ദൈവത്തിന് മേല്‍ ചുമത്താനാണോ കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശമെന്ന് സുര്‍ജേ വാല ചോദിച്ചു. രാജ്യത്ത് കൊവിഡ് മഹാഭാരതം നടക്കുകയാണ് എങ്കിലും മോദി സര്‍ക്കാരിനെ കാണാനില്ലെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിദിനം കോവിഡ കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണ്, കൊറോണ വൈറസ് മരണനിരക്കില്‍ ഇന്ത്യ ആദ്യ സ്ഥാനത്ത, ,്കൊറോണ വൈറസ് അണുബാധ നിരക്ക് ഇന്ത്യയില്‍ ഇരട്ടിയാകുന്നു, മൊത്തം കൊറോണ വൈറസ് കേസുകളില്‍ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്താണ് തുടങ്ങിയ കൊവിഡിനെക്കുറിച്ചുള്ള വസ്തുതകള്‍ക്ക് പ്രധാനമന്ത്രി ഉത്തരം നല്‍കണമെന്ന് സുര്‍ജോവാല തന്റെ ട്വിറ്റില്‍ ആവശ്യപ്പെട്ടു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ബുധനാഴ്ച ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 50,20,359 ആയി ഉയര്‍ന്നു. മരണസംഖ്യ 82,066 ആയി. 24 മണിക്കൂറിനുള്ളില്‍ 1,290 പേരാണ് രോഗം ബാധിച്ച് മരണപ്പെട്ടത്.