നാഗൂര്‍: രാജസ്ഥാനിലെ നാഗൂരിലാണ് സംഭവം. പെട്രോളിനായി പമ്പിലെത്തിയ ചെറുപ്പക്കാരെയാണ് സ്ക്രൂ ഡ്രൈവറടക്കമുള്ള കൂര്‍ത്ത ആയുധങ്ങള്‍ ശരീരത്തില്‍ കുത്തിക്കയറ്റി ക്രൂരമായി മര്‍ദ്ദിച്ചത്. ഇവരിലൊരാളുടെ വസ്ത്രമുരിഞ്ഞു രഹസ്യഭാഗങ്ങളില്‍ മുറിവേല്‍പ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഇത് സംബന്ധിച്ച വീഡിയോ പ്രചരിച്ചതോടെ പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു.
മാര്‍ദ്ടനമേറ്റ യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റു ചെയ്തതായും പൊലീസ് പറഞ്ഞു. പെട്രോള്‍ പമ്പിലെ ജോലിക്കാരാണ് മര്‍ദ്ദിച്ചത് എന്ന് യുവാക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ രക്ഷപെടാന്‍ അനുവദിക്കില്ലെന്ന് സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥനായ രാജ്പാല്‍ സിംഗ് സിംങ്ങ് മാധ്യമങ്ങളോട് പറഞ്ഞു. കുറ്റവാളികല്‍ക്കെതിരേ ഉടന്‍തന്നെ ശക്തമായ നടപടിയെടുക്കണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.