തിരുവനന്തപുരം സ്വർണകള്ളക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകാതെ കേന്ദ്ര സർക്കാർ. കേരളത്തിൽ നിന്നുള്ള 4 യുഡിഎഫ് എംപിമാർ ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് രേഖാമൂലം മറുപടി നൽകിയത്. എഫ്ഐആർ റജിസ്റ്റർ ചെയ്തെന്നും എൻഐഎ അന്വേഷണം തുടരുകയാണെന്നുമാണ് കേന്ദ്ര സർക്കാർ മറുപടി നൽകിയത്. മറുപടിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ച് പരാമർശം ഇല്ല.
കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകാതെ കേന്ദ്രം