യുപി പ്രത്യേക സേനയ്ക്ക് വാറണ്ടില്ലാതെ അറസ്റ്റിനും, തെരച്ചിലിനും അനുമതി

പുതുതായി രൂപീകരിച്ച പ്രത്യേക സേനയ്ക്ക് വാറണ്ടില്ലാതെ അറസ്റ്റും തെരച്ചിലും നടത്താനുള്ള അധികാരം നല്‍കി യു.പി സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്സ് ആക്റ്റ്, 2020 അനുസരിച്ച്, സേനയ്ക്ക് അറസ്റ്റുചെയ്യാനോ സെര്‍ച്ച് ചെയ്യാനോ മജിസ്ട്രേറ്റിന്റെ ഉത്തരവോ വാറണ്ടുകളോ ആവശ്യമില്ല. 

ആദ്യ ഘട്ടത്തില്‍ 9,900 ഉദ്യോഗസ്ഥരേയാണ് നിയമിക്കുക. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ സേനക്ക് അന്തിമ രൂപം നല്‍കും. കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയുടെ മാതൃകയില്‍, സുപ്രധാന സര്‍ക്കാര്‍, സ്വകാര്യ കെട്ടിടങ്ങളുടെയും വ്യാവസായ സ്ഥാപനങ്ങളുടെയും സുരക്ഷയുടെ ഉത്തരവാദിത്തം ഈ എസ്എസ്എഫിനായിരിക്കും. 

യോഗി ആദിത്യനാഥിന്റെ സ്വപ്ന പദ്ധതിയാണ് യു.പി പ്രത്യേക സുരക്ഷാ സേനയെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവാനിഷ് കുമാര്‍ അവസ്തി പറഞ്ഞു. വെള്ളിയാഴ്ച ഡിജിപി നിയമത്തിന്റെ പകര്‍പ്പ് അയച്ചതായും അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ഒരു റോഡ് മാപ്പ് തയ്യാറാക്കാന്‍ പോലീസ് ഡയറക്ടര്‍ ജനറലിന് നിര്‍ദേശം നല്‍കിയതായും അവസ്തി വ്യക്തമാക്കി. പ്രത്യേക അധികാരം ദുരുപയോഗം ചെയ്യപ്പെടും എന്നുള്‍പ്പെടെ നിരവധി വിമര്‍ശനങ്ങളും സേനയ്‌ക്കെതിരെ ഉയരുന്നുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More