ആശുപത്രികളില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കണമെന്ന് 7 സംസ്ഥാനങ്ങളോട് കേന്ദ്രം

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ആശുപത്രികളില്‍ ആവശ്യമായ ഓക്‌സിജന്‍ വിതരണം ഉറപ്പാക്കാന്‍ 7 സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളോടാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ആവശ്യമായ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തണമെന്നും,  ആവശ്യമെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൊണ്ടുവരുന്നതടക്കം പരിഗണിക്കണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.

ഇതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ വെര്‍ച്വല്‍ മീറ്റിംഗില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി, സെക്രട്ടറി ഡിപിഐഐടി, സെക്രട്ടറി ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവര്‍ പങ്കെടുത്തു. ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സംസ്ഥാന ആരോഗ്യ സെക്രട്ടറിമാരും വ്യവസായ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു. മീറ്റിംഗില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള മാര്‍ഗങ്ങളും, ഇതിന്റെ അന്തര്‍ സംസ്ഥാന വിതരണത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു. കേന്ദ്ര വാണിജ്യ വ്യവസായ റെയില്‍വേ മന്ത്രി പീയൂഷ് ഗോയലും യോഗത്തെ അഭിസംബോധന ചെയ്തു.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഇടയില്‍ മെഡിക്കല്‍ ഓക്‌സിജന്റെ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും, നഗരങ്ങളിലെ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ (എല്‍എംഒ) ടാങ്കറുകള്‍ക്ക് ഹരിത ഇടനാഴി ഏര്‍പ്പെടുത്തുന്നത് ഉറപ്പക്കണമെനന്നും മീറ്റിംഗില്‍ ആവശ്യമുയര്‍ന്നു.

Contact the author

Web Desk

Recent Posts

Web Desk 2 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More