'സ്വന്തം ജീവന്‍ നോക്കിക്കോളൂ, പ്രധാനമന്ത്രി മയിലുകളുമായി തിരക്കിലാണ്': രാഹുല്‍ ഗാന്ധി

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദി മയിലുകളെ നോക്കുന്ന തിരക്കിലാണെന്നും അതിനാല്‍ ജനങ്ങള്‍ സ്വന്തം ജീവന്‍ രക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ തേടണമെന്നും രാഹുല്‍ ട്വിറ്ററിലൂടെ വിമര്‍ശിച്ചു.

ഇന്ത്യയില്‍ ഈ ആഴ്ചയോടെ കോവിഡ് കേസുകള്‍ 50 ലക്ഷം കടക്കും. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 10 ലക്ഷവും കവിയും. പ്രധാന മന്ത്രിയുടെ അഹങ്കാരത്തിന്റെ ഫലമായി, ഒട്ടും ആസൂത്രണമില്ലാതെ പ്രഖ്യാപിച്ച ലോക്ഡൗണ്‍ രാജ്യത്ത് മുഴുവന്‍ കോവിഡ് വ്യാപിക്കുന്നതിന് കാരണമായി. മോദി സര്‍ക്കാര്‍ പറയുന്നത് സ്വാശ്രയത്വം (ആത്മനിര്‍ഭര്‍) നേടണമെന്നാണ്. അതിനര്‍ഥം നിങ്ങള്‍ സ്വന്തം ജീവന്‍ രക്ഷിക്കുക. കാരണം പ്രധാനമന്ത്രി മയിലുകളുമായി തിരക്കിലാണ്''- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

അപ്രതീക്ഷിത ലോക്ഡൗണ്‍ മൂലം രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായെന്നും സാമ്പത്തിക വളര്‍ച്ച ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നും രാഹുല്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ മാസം തന്റെ ലോക് കല്യാണ്‍ മാര്‍ഗ് വസതിയില്‍ മയിലുകളുമായി സമയം ചെലവഴിക്കുന്നതായി കാണിക്കുന്ന ഒരുവീഡിയോ ക്ലിപ്പ് സോഷ്യല്‍മീഡിയകളില്‍ പങ്കുവെച്ചിരുന്നു.

Contact the author

National Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More