ബാറില്‍ വെടിവെയ്പ്പ്; 9 പേര്‍ കൊല്ലപ്പെട്ടു

പടിഞ്ഞാറൻ ജർമ്മൻ നഗരമായ ഹനൌവിലെ രണ്ടു ബാറുകളിലായി നടന്ന വെടിവെയ്പ്പില്‍ 9 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രാത്രി പത്ത് മണിയോടെയാണ് സംഭവം. കുറ്റവാളികള്‍ക്കായി പോലീസ് കര്‍ശനമായ പരിശോധന തുടരുകയാണ്. ഹെലികോപ്റ്റര്‍ അടക്കമുള്ള അത്യാധുനിക സംവിധാനവുമായാണ് തിരച്ചില്‍. അതിനിടെ, അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ ഫ്രാങ്ക്ഫർട്ടിന് അടുത്തുള്ള ഒരു വീട്ടില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് അക്രമത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് കരുതുന്നത്. അക്രമികളുടെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ല.

ഫ്രാങ്ക്ഫർട്ടിന് 25 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന നഗരമാണ് ഹനൌ. തീവ്ര വലതുപക്ഷ  നിലപാടുള്ള ആളാണ് മരിച്ച നിലയില്‍ കാണപ്പെട്ട അക്രമി. സംഭവം വലതുപക്ഷ തീവ്രവാദി അക്രമമാകാനുള്ള സാധ്യത ഫെഡറൽ പ്രോസിക്യൂട്ടർമാർ  തള്ളിക്കളയുന്നില്ല. ബാറിലെ വെടിവെയ്പ് കഴിഞ്ഞ് തോക്കുധാരി വീട്ടിൽ തിരിച്ചെത്തി സ്വയം വെടിവെച്ച് മരിച്ചതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More