ബം​ഗളൂരു മയക്കുമരുന്നു കേസിൽ നടി സഞ്ജന ​ഗൽറാണി അറസ്റ്റിൽ

ബം​ഗളൂരു മയക്കുമരുന്നു കേസിൽ തെന്നിന്ത്യൻ സിനിമാ നടി സഞ്ജന ​ഗൽറാണി അറസ്റ്റിൽ. കർണാടക സെൻട്രൽ ക്രൈംബ്രാഞ്ചാണ് സഞ്ജനയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇന്ദിരാ ന​ഗറിലെ ഇവരുടെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ നിർണായകമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിലേക്ക് കടന്നത്. കോടതിയുടെ സെർച്ച് വാറണ്ട് ലഭിച്ചതിന് ശേഷമായിരുന്നു പരിശോധന. ​ഗൽറാണിയോട് ചോദ്യം ചെയ്യലിന് ​ഹാജരാകാൻ നേരത്തെ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ക്രൈംബ്രാഞ്ചിന്റെ നിർദ്ദേശത്തോട് അനുകൂലമായല്ല ​ഗൽറാണി പ്രതികരിച്ചത്.

​ഗൽറാണിയുടെ സുഹൃത്തും മലയാളിയുമായ നിയാസ് മുഹമ്മദിനെയും കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ ഇതുവരെ ആറ് പേരാണ് അറസ്റ്റിലായത്. ​ഗൽറാണിയും നിയാസും തമ്മിൽ ഏറെക്കാലമായി പരിചയമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഏതാനും മലയാള സിനിമകളിലും നിയാസ് വേഷമിട്ടിട്ടുണ്ട്. ടൊവീനോ തോമസ് നായകനായ കൽക്കി എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ നിയാസ് അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ പല പ്രമുഖ താരങ്ങളുമായി നിയാസിന് അടുത്ത ബന്ധമുള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ വേഷമിട്ട നിക്കി ​ഗൽറാണിയുടെ സഹോദരിയാണ് സഞ്ജനാ ​ഗൽറാണി. ബം​ഗളൂരുവിൽ സ്ഥിരതാമസമാക്കിയ സഞ്ജന 2006 മുതൽ അഭിനയ രം​ഗത്ത് സജീവമാണ്.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More