ചൈന പ്രകോപനം തുടരുന്നു; കിഴക്കൻ ലഡാക്കില്‍ വെടിവയ്പ്പ്

കിഴക്കൻ ലഡാക്ക് സെക്ടറിലെ അതിർത്തിയിൽ വെടിവയ്പ്പ്. ചുഷുൽ മേഖലയിലെ ചൈനീസ് നീക്കങ്ങളെ ഫലപ്രദമായി തടഞ്ഞ ഇന്ത്യൻ സൈനികർ, തെക്കൻ തീരത്തുള്ള പാംഗോങ് ത്സോയിലും റിസാങ് ലായ്ക്ക് സമീപമുള്ള റെചിൻ ലയിലും ആധിപത്യം സ്ഥാപിച്ചിരുന്നു. ഈ പ്രദേശത്താണ് ചൈന പ്രകോപനം സൃഷ്ടിച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗത്തുനിന്നോ പ്രതിരോധ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നോ ഇതു സംബന്ധിച്ച് പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല.

ഇന്ത്യൻ സൈന്യം അതിർത്തി കടന്ന് പടിഞ്ഞാറൻ ഭാഗമായ ബാംഗോംഗ് ഹുനാനിലേക്ക് പ്രവേശിച്ചു എന്നും, എല്ലാ കരാറുകളും ലംഘിച്ചുവെന്നും ചൈനയുടെ വെസ്റ്റേൺ തിയറ്റർ കമാൻഡിന്റെ വക്താവ് കേണൽ ഴാങ് ഷുയിലി ആരോപിച്ചു. 

അതേസമയം, ഇരുരാജ്യങ്ങളും പാംഗോഗ് തീരത്തെ നിയന്ത്രണരേഖക്ക് സമീപം സൈനിക ശക്തി വർധിപ്പിച്ചിട്ടുണ്ട്. വൻ ആയുധ ശേഖരവും ഇവിടെ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ലഡാക്കിൽ തങ്ങിയ കരസേന മേധാവി ജനറൽ എം എം നരവനെ സൈനിക വിന്യാസം നേരിട്ട് വിലയിരുത്തിയിരുന്നു.

Contact the author

News Desk

Recent Posts

Web Desk 22 minutes ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More