മെഡിക്കൽ എൻ‌ട്രൻസ് പരീക്ഷ നീറ്റ് സെപ്റ്റംബർ 13ന്

മെഡിക്കൽ എൻ‌ട്രൻസ് പരീക്ഷ സെപ്റ്റംബർ 13ന് നടത്താനൊരുങ്ങി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ). 1,50,000ൽപരം വിദ്യാർത്ഥികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്. 

എഞ്ചിനീയറിംഗ് കോളേജ് പ്രവേശനത്തിനായി സെപ്റ്റംബർ ഒന്ന് മുതൽ  ആരംഭിച്ച ജോയിന്റ് എൻട്രൻസ് പരീക്ഷ (ജെഇഇ മെയിൻ) സെപ്റ്റംബർ 6 ഞായറാഴ്ചയാണ് സമാപിച്ചത്. പരീക്ഷ എഴുതിയവരുടെ മൊത്തം കണക്കുകൾ ഇതുവരെയും ലഭ്യമല്ലെങ്കിലും, രജിസ്റ്റർ ചെയ്തവരിൽ 80% വിദ്യാർത്ഥികളും പരീക്ഷയെഴുതി എന്നാണ് സൂചന. മുൻവർഷങ്ങളെ അപേക്ഷിച്ച് ശതമാനം കുറവാണെങ്കിലും സാഹചര്യം പരിഗണിക്കുമ്പോൾ ഇത് നല്ല കണക്കുകളാണെന്ന് അധികൃതർ പറഞ്ഞു. ജെ‌ഇ‌ഇ (മെയിൻ) വർഷത്തിൽ രണ്ടുതവണ നടത്തുന്നതിനാൽ, വിദ്യാർത്ഥികൾ ഇതിനകം ജനുവരിയിൽ പരീക്ഷ എഴുതിയിരിക്കാമെന്ന  സാധ്യതയും അവർ അറിയിച്ചു. സാമൂഹിക അകലം പാലിക്കുന്നതിനായി എൻ‌ടി‌എ പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം 2,546 ൽ നിന്ന് 3,843 ആക്കി ഉയർത്തുകയും ഒരു മുറിയിലെ വിദ്യാർത്ഥികളുടെ എണ്ണം 24 ൽ നിന്ന് 12 ആയി കുറക്കുകയും ചെയ്തു.

 കോവിഡ് -19 കണക്കിലെടുത്ത് രണ്ടുതവണ മാറ്റിവച്ച ശേഷമാണ്  സെപ്റ്റംബറിൽ പരീക്ഷകൾ നടത്തുന്നത്.

Contact the author

National Desk

Recent Posts

Web Desk 10 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More