ബിസിനസ് നടത്തുന്നതിനുള്ള അന്തരീക്ഷം: ആന്ധ്ര പ്രദേശ് വീണ്ടും ഒന്നാമത്

രാജ്യത്ത് ബിസിനസ് നടത്തുന്നതിനുള്ള അന്തരീക്ഷം (ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ്) ഏറ്റവും മെച്ചപ്പെട്ട സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആന്ധ്ര പ്രദേശ് ഒന്നാമത്. വ്യവസായ- ആഭ്യന്തര വ്യാപാര പ്രോത്സാഹന മന്ത്രാലയമാണ് ലിസ്റ്റ് പുറത്തുവിട്ടത്. ആത്മനിർഭർ ഭാരത് പദ്ധതിക്കായുള്ള ബിസിനസ് റിഫോം ആക്ഷൻ പ്ലാൻ നടപ്പിലാക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. സൗഹാർദാന്തരീക്ഷം, ലളിതമായ നിയമനടപടികൾ, ഉറച്ച സംരക്ഷണം തുടങ്ങിയ ഘടകങ്ങൾ ഇതിന്‍റെ പരിധിയിൽ വരും.

തുടർച്ചയായ മൂന്നാം വർഷവും ഒന്നാം സ്ഥാനം നിലനിർത്താന്‍ ആന്ധ്രക്ക് കഴിഞ്ഞു. 2018ലെ റാങ്കിങ് ലിസ്റ്റിൽ നിന്നും 10 റാങ്ക് മുൻപോട്ട് വന്ന് ഉത്തർ പ്രദേശ് വടക്കൻ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. രാഷ്ട്ര തലസ്ഥാനമായ ഡൽഹി 12-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷത്തെ റാങ്കിംഗിൽ നിന്ന് 12 റാങ്ക് ഉയർന്ന് ബിസിനസ്സ് നടത്തുന്നതിനുള്ള ഏറ്റവും മികച്ച കേന്ദ്രഭരണ പ്രദേശമെന്ന പ്രശംസ ഡൽഹി നേടി. അവസാന നാല് റാങ്കിംഗുകളിൽ ഏറ്റവും മികച്ച റാങ്കുള്ള ഗുജറാത്ത് ഇത്തവണ  പത്താം സ്ഥാനത്താണ്.

വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ സംസ്ഥാനങ്ങളെ അഭിനന്ദിച്ചു. ആഭ്യന്തര, വിദേശ നിക്ഷേപം വർധിപ്പിക്കുവാനും ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമായി സംസ്ഥാനങ്ങൾ തമ്മിലുള്ള മത്സരബുദ്ധി  പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 3 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More