ട്രംപിന്റെ 3 മണിക്കൂറിനായി ​ഗുജറാത്ത് ചെലവഴിക്കുക 80 കോടി രൂപ

അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്‍റെ അഹമ്മദാബാദ് സന്ദർശനത്തിന് ഗുജറാത്ത് ചെലവഴിക്കുക 80 കോടി രൂപ. മൂന്നുമണിക്കൂർ നേരത്തെക്കാണ്‌ സംസ്ഥാനം ഇത്രയും തുക ചെലവാക്കുന്നത്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഫെബ്രുവരി 24 നാണ് രണ്ട് ​ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിൽ എത്തുക. പ്രധാനമായും ട്രംപിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് പ്രധാനമായും പണം ചെലവാവുക. 12,000 ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ സന്ദർശനത്തിന്റെ ഭാഗമായി ന​ഗരത്തിലും പ്രാന്തപ്രദേശങ്ങളിലും വിന്യസിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും അഹമ്മദാബാദിൽ റോഡ്ഷോ നടത്തും. തുടർന്ന് 700 കോടി രൂപ ചെലവിൽ നവീകരിച്ച് മൊട്ടേര സ്റ്റേഡിയം ഇരുവരും ചേർന്ന് ഉദ്ഘാടനം ചെയ്യും. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാകും ഇത്. പരിപാടിയിൽ 1.25 ലക്ഷത്തോളം ആളുകൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

ക്രിക്കറ്റ് സ്റ്റേഡിയത്തിന് ചുറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി  300 ദശലക്ഷം രൂപ ചെലവഴിച്ചതായി അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു.  അഹമ്മദാബാദ് വിമാനത്താവളം മുതൽ മോട്ടേര സ്റ്റേഡിയം വരെ 20 കിലോമീറ്റർ നീളമുള്ള പതിനെട്ട് റോഡുകൾ ഇതിനകം നവീകരിച്ചു.

ഓസ്ട്രേലിയയിലെ മെൽബൺ സ്റ്റേഡിയത്തെ  മറികടന്നാണ് 110,000 സീറ്റുകളുള്ള മൊട്ടേര ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് വേദിയായി മാറുന്നത്.  പ്രധാന ക്രിക്കറ്റ് മൈതാനത്തോടൊപ്പം രണ്ട് ചെറിയ ക്രിക്കറ്റ് മൈതാനങ്ങൾ, 75 എയർകണ്ടീഷൻഡ് കോർപ്പറേറ്റ് ബോക്സുകൾ,  ക്ലബ് ഹൗസ് തുടങ്ങി അത്യാധുനിക സൗകര്യങ്ങള്‍ ഇവിടെയുണ്ട് ഇവിടെയുണ്ട്.

Contact the author

web desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More