ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 77,819 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കഴിഞ്ഞ ആഴ്ച്ചയില്‍ അറുപതിനായിരത്തിനു മുകളില്‍ പോയ പ്രതിദിന രോഗീ നിരക്ക് ഇടയ്ക്ക് അല്പം കുറഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വീണ്ടും മുകളിലെത്തിയിരിക്കുകയാണ്.
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 36,24,613 ലെത്തി. 27,75,194 പേര് രോഗവിമുക്തരായി. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണ്ണാടക, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊവിഡ്-19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം മൂന്നാമാതായാണ് ഇന്ത്യയുടെ സ്ഥാനം. എന്നാല്‍ ഇന്ത്യയുടെ ഇപ്പോഴത്തെ പ്രതിദിന രോഗീ വര്‍ദ്ധനവ് മേല്‍ പറഞ്ഞ രണ്ടു രാജ്യങ്ങളെക്കാള്‍ കൂടുതലാണ്. ഇത് തുടര്‍ന്നാല്‍ ലോക പട്ടികയില്‍ ഇന്ത്യ അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളെ പുറന്തള്ളാനുള്ള സാധ്യതയാണ് കാണുന്നത്.
24 മണിക്കൂറിനുള്ളില്‍ 956 മരണം
കഴിഞ്ഞ ഒരാഴ്ചയിലെ കണക്കുപ്രകാരം രാജ്യത്തെ ശരാശരി പ്രതിദിന കൊവിഡ് മരണം 900 ആണെന്ന് പറയാം. ഇത് ആയിരത്തിലെത്താനുള്ള പ്രവണതയാണ് കാണിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ് മരണം 64,646 ആയി. രാജ്യത്ത് ക്രമാനുഗതമായ വളര്‍ച്ചയില്‍ നിന്ന് ക്രമാതീതമായ വളര്‍ച്ചയിലേക്കാണ് രോഗീ വര്‍ദ്ധന ഉയരുന്നത്.