നിമിഷപ്രിയയുടെ വധശിക്ഷയ്‌ക്ക്‌ സ്‌റ്റേ

വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് യെമൻ ഉന്നതകോടതി സ്റ്റേചെയ്തു. ശിക്ഷ നീട്ടിവയ്ക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് സമർപ്പിച്ച അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചതോടെ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് മാറ്റി. അപ്പീൽ  സ്വീകരിച്ചെന്ന വിവരം നിമിഷയുടെ കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകൻ കെ എൽ ബാലചന്ദ്രനാണ് സ്ഥിരീകരിച്ചത്‌.

യമന്‍ സ്വദേശിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കിലാക്കി ഒളിപ്പിച്ചു എന്നാണ് നിമിഷപ്രിയക്കെതിരായ കേസ്. 2017 ജൂലൈ 25നാണ് നിമിഷ പ്രതിയായ കൊലപാതകം നടന്നത്. നേഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക്‌ തുടങ്ങാൻ നിമിഷ തലാലിന്റെ സഹായം തേടിയിരുന്നു. 

നിമിഷയുടെ ക്ലിനിക്കിലെ പണം തലാൽ തട്ടിയെടുത്തത് ചോദ്യം ചെയ്തത് ശത്രുതയ്ക്കിടയാക്കി. പിന്നീട് ഭീഷണിപ്പെടുത്തി വ്യാജരേഖകൾ ചമച്ച് മതാചാരപ്രകാരം വിവാഹം ചെയ്തു ക്രൂരമായി പീഡിപ്പിച്ചെന്നാണ്‌ നിമിഷ പറയുന്നത്‌. കൊലയ്ക്കു കൂട്ടുനിന്ന നേഴ്‌സ് ഹനാൻ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.

നിമിഷയ്‌ക്ക്‌ നിയമസഹായം നൽകാൻ നോർക്ക അധികൃതർ ഇടപെട്ടിരുന്നു. കേസ്‌ സംബന്ധിച്ച്‌ ഇന്ത്യൻ എംബസി അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

ബിജെപി ഇനി അധികാരത്തിലെത്തില്ല, ഇന്ത്യാ സഖ്യം 300 സീറ്റ് മറികടക്കും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More
National Desk 1 day ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 2 days ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 2 days ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 3 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More