ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണം: ഭീകരന് പരോൾ ഇല്ലാതെ ജീവപര്യന്തം തടവ്

ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടു മുസ്ലിം പള്ളികളില്‍ ഭീകരാക്രമണം നടത്തി  51പേരെ വെടിവെച്ച് കൊന്ന കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഭീകരന്  ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലയളവിൽ പരോൾ ലഭിക്കില്ലെന്നും കോടതി വിധിച്ചു. ന്യൂസിലന്‍ഡില്‍ ആദ്യമായാണ്  ഇത്തരമൊരു ശിക്ഷ വിധിക്കുന്നത്. ഇരുപത്തിയൊൻപത്കാരനായ ബ്രെന്‍റൻ ടാറന്റ് ആണ് ഭീകര പ്രവര്‍ത്തനം നടത്തിയത്.

51 കൊലപാതകങ്ങൾ, 40 കൊലപാതകശ്രമങ്ങൾ എന്നിവ താൻ ചെയ്‌തെന്ന് ബ്രെന്‍റൻ ടാറന്റ് കുറ്റസമ്മതം നടത്തി. 2019ൽ ക്രൈസ്റ്റ്ചർച്ചിലെ പള്ളികളിലാണ് ടാറന്റ്  വെടിവയ്പ് നടത്തിയത്. കൂടാതെ സംഭവം ഫേസ്ബുക്കിൽ ലൈവ്‌സ്ട്രീമും ചെയ്തിരുന്നു. 

കുറ്റകൃത്യം ഏറെ നീചമായതിനാൽ മരിക്കുന്നതുവരെ പ്രതിയെ തടവിലാക്കിയാലും അത് യോജിച്ച ശിക്ഷയാകില്ലെന്നും  ഹൈക്കോടതി ജഡ്ജി കാമറൂൺ മന്ദർ പറഞ്ഞു. പരോളില്ലാതെ ജീവപര്യന്തം ശിക്ഷിക്കണമെന്ന പ്രോസിക്യൂഷന്റെ വാദത്തെ ടാറന്റ് എതിർത്തിരുന്നില്ല.

Contact the author

International Desk

Recent Posts

International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More