പ്രണബ് മുഖര്‍ജിക്ക് ശ്വാസകോശ അണുബാധ; ആരോഗ്യ നിലയില്‍ മാറ്റം ഇല്ല

ശസ്ത്രക്രിയയെ തുടർന്ന് ​ഗുരുതരാവസ്ഥയിലുള്ള മുൻ രാഷ്ട്രപതി പ്രണാബ് കുമാർ മുഖർജിക്ക് ശ്വാസകോശ അണുബുധയെന്ന്  ആശുപത്രി അധികൃതർ. പ്രണബിനെ ചികിത്സിക്കുന്ന  ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. 

 പ്രണബ് മുഖര്‍ജി ശ്വാസകോശ അണുബാധയ്ക്ക് ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ വൃക്കകൾക്കും തകരാറുണ്ടെന്നും അദ്ദേഹം  കോമയിലും വെന്റിലേറ്ററിന്റെ പിന്തുണയില്‍ തുടരുകയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. 

84 കാരനായ ഇദ്ദേഹത്തെ കൊവിഡ് -19 പോസിറ്റീവ് ആയതിനെതുടര്‍ന്ന് ഓഗസ്റ്റ് 10 നായിരുന്നു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് മുഖര്‍ജിയുടെ തലച്ചോറിലെ രക്തകട്ടപിടിച്ചത് നീക്കം ചെയ്യുന്നതിനായി മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തി. അദ്ദേഹത്തിന്റെ ആരോഗ്യ നില പരിശോധിക്കുന്നതിനായി സ്‌പെഷ്യലിസ്റ്റുകളുടെ ഒരു സംഘം തന്നെ ആശുപത്രിയില്‍ തുടരുന്നുണ്ട്. ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപതിയായി 2012 മുതല്‍ 2017 വരെ  പ്രണവ് മുഖര്‍ജി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More