പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം സെപ്റ്റംബര്‍ 14 മുതല്‍

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം സെപ്റ്റംബര്‍ 14 ന് ആരംഭിക്കും.   ഒക്ടോബര്‍ 1 വരെ ആയിരിക്കും സമ്മേളനം. സമ്മേളനത്തിൽ 18 സിറ്റിങ്ങുകളോടെ നടക്കണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായ പാര്‍ലമെന്ററി കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ  ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 

ലോക്സഭയിലും രാജ്യസഭയിലും സമ്മേളനത്തിനായി തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ശാരീരികവും സാമൂഹികവുമായ അകലം പാലിച്ചുള്ള റിഹേഴ്‌സലുകള്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ നടക്കും. സഭയുടെ ചേംബറില്‍ നാല് വലിയ ഡിസ്പ്ലേ സ്‌ക്രീനുകള്‍, നാല് ഗാലറികളിലായി ആറ് ചെറിയ സ്‌ക്രീനുകള്‍, ഓഡിയോ കണ്‍സോളുകള്‍, അള്‍ട്രാവയലറ്റ് ജെര്‍മിസൈഡല്‍ റേഡിയേഷന്‍, ഓഡിയോ-വിഷ്വല്‍ സിഗ്‌നലുകള്‍ കൈമാറുന്നതിനായി പ്രത്യേക കേബിളുകള്‍, പോളികാര്‍ബണേറ്റ് ഷീറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സ്പീക്കർ വെങ്കയ്യ  നായിഡു നിര്‍ദ്ദേശിച്ചു.  കൂടാതെ നേരിട്ട് വിതരണം ചെയ്യേണ്ട പേപ്പറുടെ ഉപയോഗം പരിമിതിപ്പെടുത്താൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നൽകി.  സ്റ്റാന്‍ഡിംഗ് കമ്മിറ്റി മീറ്റിംഗുകളില്‍, ഡിജിറ്റല്‍ പകര്‍പ്പുകളും റിപ്പോര്‍ട്ടുകളുമായിരിക്കും ഉപയോഗിക്കുക.

Contact the author

News Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More