പുല്‍വാമ ഭീകരാക്രമണം; എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു

2019 ലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പ്രധാന ഗൂഡാലോചനകരായി പാകിസ്ഥാന്‍ തീവ്രവാദികളായ മസൂദ് അസ്ഹറിനെയും സഹോദരന്‍ റഫ് അസ്ഗറിനെയും ഉള്‍പ്പെടുത്തി ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമർപ്പിച്ചു.  13,500 പേജുള്ള കുറ്റപത്രത്തില്‍ 19 പ്രതികളാണുള്ളത്.  അഞ്ച് പേരെ ഇനിയും പിടൂകൂടാനായിട്ടില്ല. അതില്‍ മൂന്ന് പേര്‍ പാകിസ്ഥാനികളാണെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്യുന്നു.

1999 ലെ ഐസി 814 ഹൈജാക്കിലെ പ്രധാന പ്രതി ഇബ്രാഹിം അഥാറിന്റെ മകന്‍ ജയ്ഷ് തീവ്രവാദിയായ മുഹമ്മദ് ഉമര്‍ ഫാറൂഖാണ് കേസിലേ പ്രധാന ഗൂഡാലോചനകൻ. ഇബ്രാഹിം മസൂദ് അസ്ഹറിന്റെ ജ്യേഷ്ഠനാണ്. പുല്‍വാമ ആക്രമണത്തെ പ്രശംസിക്കുന്ന മസൂദ് അസ്ഹറിന്റെ വീഡിയോ, ഓഡിയോ റെക്കോര്‍ഡിംഗുകളും കുറ്റപത്രത്തിന്റെ ഭാഗമാണ്. ആക്രമണത്തിനുശേഷം 100 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു എന്നു പറയുന്ന ജെയ്ഷ് ഇ മുഹമ്മദ് ടെലിഗ്രാം ഗ്രൂപ്പും ഡിജിറ്റല്‍ തെളിവുകളില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14 നായിരുന്നു പുല്‍വാമയില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ സുരക്ഷാ സംഘത്തിലേക്ക് ഇടിച്ച് 40 സൈനികര്‍ കൊല്ലപ്പെട്ടത്. ഭീകരാക്രമത്തെത്തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ബാലകോട്ടിലെ ഒരു ജയ്‌ഷെ ഭീകര പരിശീലന കേന്ദ്രം ആക്രമിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More