കിം ജോങ് ഉൻ സഹോദരി യോ-ജോങ്ങിനെ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുന്നു

ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ തന്റെ സഹോദരി കിം യോ-ജോങ് ഉൾപ്പെടെയുള്ളവര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ വിഭജിച്ചു നല്‍കിയതായി ദക്ഷിണ കൊറിയയുടെ ചാര ഏജൻസി അവകാശപ്പെടുന്നു. 'സമ്പൂർണ്ണ അധികാരം' ഇപ്പോഴും കിമ്മില്‍ തന്നെയാണെങ്കിലും അധികാര വികേന്ദ്രീകരണം കുറച്ചെങ്കിലും നടപ്പാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഭരണച്ചുമതലകളുടെ അമിതഭാരംമൂലമുള്ള സമ്മര്‍ദ്ദം കുറക്കാനുള്ള മാര്‍ഗ്ഗമായും അദ്ദേഹം ഈ നീക്കത്തെ കാണുന്നതായി ചാര ഏജൻസി പറഞ്ഞു.

എന്നിരുന്നാലും, കഴിഞ്ഞ കാലങ്ങളില്‍ ദക്ഷിണ കൊറിയയുടെ ചാര ഏജൻസി ഉത്തരകൊറിയയെ കുറിച്ച് പറഞ്ഞ മിക്കകാര്യങ്ങളും തെറ്റായിരുന്നു. ദക്ഷിണ കൊറിയയുടെ ദേശീയ അസംബ്ലിയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് ഏജന്‍സി പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് നിയമനിര്‍മ്മാതാക്കളാണ് വിഷയം മാധ്യമപ്രവർത്തകരുമായി പങ്കുവച്ചത്.

യുഎസിനോടും ദക്ഷിണ കൊറിയയോടുമുള്ള ഉത്തരകൊറിയയുടെ ബന്ധം നിയന്ത്രിക്കുന്നത് കുറേക്കാലമായി കിം യോ-ജോങ് ആണ്. മുൻ പരമോന്നത നേതാവ് കിം ജോങ്-ഇലിൻറെ ഇളയ മകളും ഇപ്പോഴത്തെ പരമോന്നത നേതാവായ കിം ജോങ് ഉന്നിൻറെ ഇളയ സഹോദരിയുമാണ് യോ-ജോങ്. ഇവർ കിം ജോങ് ഉന്നിൻറെ പിൻഗാമി എന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്. അവർ സഹോദരന്റെ ഏറ്റവും അടുത്തതും വിശ്വസ്ഥയുമായ സഹായികളിൽ ഒരാളാണെന്ന് പറയപ്പെടുന്നു.

Contact the author

International Desk

Recent Posts

International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More