മാഞ്ചസ്റ്റര്‍ സിറ്റിയും വീണു; ലിയോൺ ചാംപ്യന്‍സ് ലീഗ് സെമിയിൽ

ബാഴ്‌സലോണയ്ക്ക് പിന്നാലെ മാഞ്ചസ്റ്റര്‍ സിറ്റിയും ചാംപ്യന്‍സ് ലീഗിന്റെ സെമി കാണാതെ പുറത്ത്. യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഫ്രഞ്ച് ക്ലബ് ലിയോണിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി പരാജയപ്പെട്ടത്. ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ ഒന്നനെതിരെ രണ്ടു ഗോളുകൾക്കാണ് ലിയോൺ മുട്ടുകുത്തിച്ചത്. പ്രീ ക്വാർട്ടറിൽ യുവൻ്റസിനേയും ഫ്രഞ്ചു പട അട്ടിമറിച്ചിരുന്നു. 

മൂസ ഡെംബേലെയുടെ ഇരട്ട ഗോളും മാക്‌സവെല്‍ കോര്‍ണറ്റിന്റെ ഒരു ഗോളുമാണ് സിറ്റിക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത്. 79, 87 മിനിറ്റുകളിലായിരുന്നു മൂസയുടെ ഗോളുകള്‍.  കെവിന്‍ ഡിബ്രൂയ്‌നെയാണ് സിറ്റിയുടെ ഏകഗോള്‍ നേടിയത്. സിറ്റിയുടെ താരങ്ങള്‍ വരുത്തിയ വലിയ പിഴവുകള്‍ തന്നെയാണ് തോല്‍വിക്ക് കാരണം. ഒഴിഞ്ഞ പോസ്റ്റ് മുന്നില്‍ നില്‍ക്കെ ലഭിച്ച തുറന്ന അവസരം പോലും റഹീം സ്‌റ്റെര്‍ലിംഗ് പുറത്തേക്കടിച്ചു കളഞ്ഞു. 

ഇതു രണ്ടാം സീസണിലാണ് ചാംപ്യന്‍സ് ലീഗില്‍ ലിയോണിനോട് സിറ്റി തോല്‍ക്കുന്നത്. ഫ്രഞ്ച് ലീഗിൽ ഏഴാം സ്ഥാനക്കാരായി നാണം കെട്ടിടത്ത് നിന്ന് അതിശയകരമായ കുതിപ്പാണ് ലിയോണ്‍ നടത്തുന്നത്.

Contact the author

Sports Desk

Recent Posts

Sports Desk 1 day ago
Football

സുനില്‍ ഛേത്രി വിരമിക്കുന്നു; അവസാന മത്സരം കുവൈത്തിനെതിരെ

More
More
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 3 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 4 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 8 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 9 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More