തൃത്താല എംഎല്‍എ വി.ടി ബല്‍റാം സ്വയം നിരീക്ഷണത്തില്‍

തൃത്താല എംഎല്‍എ വി.ടി ബല്‍റാം ക്വാറൻ്റീനിൽ. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച തൃത്താല പോലീസ് സ്റ്റേഷനിലെ ഒരുദ്യോഗസ്ഥനുമായി സമ്പര്‍ക്കമുണ്ടായതിനാല്‍  സ്വയം ക്വാറൻ്റീനിൽ പ്രവേശിച്ചിരിക്കുകയാണെന്ന് ബല്‍റാം ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇന്ന് രാവിലെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ നിന്ന് കോവിഡ് പരിശോധനക്കുള്ള സ്വാബ് എടുത്തിട്ടുണ്ട്. അതിൻ്റെ റിസൾട്ട് വരുന്നത് വരെ ക്വാറൻ്റീൻ തുടരുമെന്നും ബല്‍റാം അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

തൃത്താല പോലീസ് സ്റ്റേഷനിലെ ഒരുദ്യോഗസ്ഥന് കോവിഡ് പോസിറ്റീവ് ആയി റിസൾട്ട് വന്നിട്ടുണ്ട്. ആഗസ്ത് 12ന് സ്വാബ് എടുത്ത ഇദ്ദേഹത്തിന് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും ആഗസ്ത് 3 മുതൽ ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരേയും പ്രൈമറി കോൺടാക്റ്റുകളായാണ് വിലയിരുത്തുന്നത്.

പരുതൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ ചില വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി ആഗസ്ത് 6 ന് ഞാനും ഇദ്ദേഹവുമായി അൽപ്പസമയം സമ്പർക്കത്തിലുണ്ടായിരുന്നു. ആയതിനാൽ ഇദ്ദേഹത്തിന് പോസിറ്റീവാണെന്ന വാർത്ത അറിഞ്ഞ ഇന്നലെ ഉച്ചക്ക് ശേഷം മുതൽ ഞാൻ സ്വയം ക്വാറൻ്റീനിൽ പ്രവേശിച്ചിരിക്കുകയാണ്. സഹപ്രവർത്തകരായ യാസീൻ, ഷെരീഫ് എന്നിവരും ക്വാറൻ്റീനിലാണ്.

ഇന്ന് രാവിലെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ നിന്ന് കോവിഡ് പരിശോധനക്കുള്ള സ്വാബ് എടുത്തിട്ടുണ്ട്. അതിൻ്റെ റിസൾട്ട് വരുന്നത് വരെ ക്വാറൻ്റീൻ തുടരും. റിസൾട്ടിനനുസരിച്ച് ആരോഗ്യ വകുപ്പ് അധികൃതരുടെ ബാക്കി നിർദ്ദേശങ്ങൾ പാലിക്കേണ്ടതായിട്ടുമുണ്ട്.

ഈ സാഹചര്യത്തിൽ ഇന്ന് പലയിടത്തുമായി ഏറ്റിരുന്ന ചെറിയ ചെറിയ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളടക്കം കുറച്ച് ദിവസത്തേക്ക് പരിപാടികളിൽ ഒന്നും പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു. അടുത്ത ഏതാനും ദിവസം എം എൽ എ ഓഫീസും പ്രവർത്തിക്കുന്നതായിരിക്കില്ല. വീട്ടിലും സന്ദർശകരെ കാണാൻ നിർവ്വാഹമില്ല. അത്യാവശ്യക്കാർക്ക് എൻ്റെ നമ്പറിന് പുറമേ 9446672210 (മുഹമ്മദലി), യാസീൻ (9107686868) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Contact the author

News Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More