ആര്‍ത്തവ പരിശോധന: നാലു പേര്‍ അറസ്റ്റില്‍

​ഗുജറാത്തിൽ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് ആർത്തവ പരിശോധനക്ക് വിധേയരാക്കിയ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. കോളേജ് പ്രിൻസിപ്പൽ, കോളേജ് റെക്ടെര്‍, കോർഡിനേറ്റർ, പ്യൂൺ എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാലു പേരെയും നേരത്തെ കോളേജിൽ നിന്നും സസ്പെന്റ് ചെയ്തിരുന്നു. ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

കച്ച് സര്‍വകലാശാലക്ക് കീഴിലുള്ള സഹജാനന്ദ വനിതാ കോളേജിലെ വിദ്യാർത്ഥിനികൾ ആർത്തവ സമയത്ത് ഹോസ്റ്റലിലെ അടുക്കളയില്‍ കയറുന്നു എന്ന് ആരോപിച്ചാണ് അടിവസ്ത്രം അഴിച്ച് പരിശോധിച്ചത്. ആർത്തവസമയത്ത് ക്ഷേത്രത്തിൽ പോയെന്നും, മറ്റുള്ളവരെ തൊട്ടെന്നും കോളേജ് അധികൃതർക്ക് പരാതിയുണ്ടായിരുന്നു. 68 കുട്ടികളെയാണ് പരിശോധനക്ക് വിധേയരാക്കിയത്. സംഭവം വിവാദമായതിനെ തുടർന്ന് ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കോളേജിലേയും ഹോസ്റ്റലിലേയും അധികൃതരുടെ അറിവോടെയാണ് പരിശോധന നടന്നതെന്നും വിദ്യാര്‍ത്ഥിനികള്‍ ആരോപിച്ചു. വിദ്യാര്‍ത്ഥിനികള്‍ കച്ച് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

Contact the author

web desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More