ശ്യാമള ഗോപാലന്‍റെ മകള്‍ കമല അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

വാഷിംഗ്‌ടണ്‍: ഇന്ത്യന്‍ വംശജ കമല ഹാരിസിനെ തങ്ങളുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഡെമോക്രാറ്റിക്‌ പാര്‍ട്ടി പ്രഖ്യാപിച്ചു. പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡനാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ പേര് പ്രഖ്യാപിച്ചത്. കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററായ കമല അമേരിക്കയില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ്‌. 

തമിഴ്‌നാട്‌ സ്വദേശി ശ്യാമള ഗോപാലന്റെയും ജമൈക്കന്‍ വംശജന്‍ ഡോണാള്‍ഡ് ഹാരിസിന്റെയും മകളാണ് കമല ഹാരിസ്. അമ്മ ശ്യാമള അമേരിക്കയില്‍ അര്‍ബുദ രോഗ ഗവേഷകയാണ്. അച്ഛന്‍ ഡോണാള്‍ഡ് ഹാരിസ് സാമ്പത്തിക ശാസ്ത്രകാരനാണ്. അമേരിക്കയില്‍ ജോര്‍ജ് ഫ്ലോയ്ഡ് കൊലപാതകത്തെ തുടര്‍ന്ന് ഉണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍  ഡെമോക്രാറ്റിക്‌ പാര്‍ട്ടി സ്വീകരിച്ച ഈ നിലപാടിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഒരേസമയം കുടിയേറ്റക്കരിലും കരുത്തവംശജരിലും ആത്മവിശ്വാസമുണ്ടാക്കുന്ന പ്രഖ്യാപനമാണ് ജോ ബൈഡന്‍ കമലയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ നടത്തിയത് എന്നാണു അമേരിക്കന്‍ മാധ്യമങ്ങളുടെ വിലയിരുത്തല്‍.

ഡെമോക്രാറ്റിക്‌ പാര്‍ട്ടിയ്ക്കകത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥി മത്സരത്തില്‍ ജോ ബൈഡനോട്‌ മത്സരിച്ചിരുന്നു കമല.  നേരത്തെ ബരാക് ഒബാമക്കെതിരില്‍ അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി പദത്തിലേക്ക് മത്സരിച്ച ഹിലാരി ക്ലിന്റന്‍ പിന്നീട് സ്റ്റേറ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രമുഖയായ അഭിഭാഷകയായ കമലാ ഹാരിസ് കാലിഫോര്‍ണിയയില്‍ നിന്നുള്ള ആദ്യത്തെ വനിതാ അറ്റോര്‍ണി ജനറലാണ്. ഡഗ്ലസ് എംഹോല്‍ഫ് ആണ് ഭര്‍ത്താവ്. സഹോദരി മായ ലക്ഷ്മി ഹാരിസ്.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായാണ് അമേരിക്കയില്‍ നിന്നുള്ള സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് ശരിയായി വന്നാല്‍ ജോ ബൈഡനൊപ്പം കമല ഹാരിസ് വൈറ്റ് ഹൌസിലെത്തും. 13 ലക്ഷം ഇന്ത്യാക്കാരാണ് അമേരിക്കയില്‍ വോട്ടര്മാ‍രായുള്ളത്. ഇതോടൊപ്പം കറുത്ത വംശജരുടെ വോട്ടുകൂടി ചേരുമ്പോള്‍ കമല വൈറ്റ്‌ഹൌസില്‍ എത്താനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. 

Contact the author

International Desk

Recent Posts

International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More