രാജമല ദുരന്തത്തിൽ മരണം 24 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലിൽ കാണാതായ ഏഴു പേരുടെ മൃതദേഹംകൂടി ഇന്ന് നടത്തിയ തെരച്ചിലിൽ കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 24 ആയി. മണ്ണിടിച്ചില്‍ സമാനമെങ്കിലും കവളപ്പാറയേക്കാള്‍ വ്യത്യസ്ത സാഹചര്യമാണ് പെട്ടിമുടിയിലെന്ന് എന്‍ഡിആര്‍എഫ് മേധാവി രേഖാ നമ്പ്യാര്‍ പറഞ്ഞു. കവളപ്പാറയിലെപ്പോലെ വിശാലമായ മേഖലയിലല്ല, ദുരന്തം നടന്നതെന്നും ചെറിയ പ്രദേശത്തായതിനാല്‍ മുഴുവന്‍ മൃതദേഹങ്ങളും പുറത്തെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, വെള്ളിയാഴ്ച രക്ഷപ്പെടുത്തിയ 11 പേരില്‍ ഒരാളൊഴികെയുള്ളവര്‍ അപകടനില തരണം ചെയ്തു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. തിരച്ചിൽ തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായി തുടരുന്നത് രക്ഷാപ്രവർത്തനത്തിനു തടസം സൃഷ്ടിക്കുന്നുണ്ട്. 4 ലൈൻ ലയങ്ങൾ പൂർണമായി മണ്ണിനടിയിലാണ്. 78 പേരാണ് ഇവയിലുണ്ടായിരുന്നത്.

ലയങ്ങളില്‍ താമസിക്കുന്നവരുടെ ബന്ധുക്കളും മറ്റു ലയങ്ങളില്‍ താമസിക്കുന്നവരും അപകടമുണ്ടായ സ്ഥലത്ത് എത്തിച്ചേര്‍ന്നതായി സംശയിക്കുന്നതിനാല്‍ കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്നും മഴവെള്ളത്തില്‍ ആളുകള്‍ ഒലിച്ചു പോയെന്നും സംശയം നിലനില്‍ക്കുന്നു. രാത്രിയില്‍ പെയ്ത മഴയില്‍ മണ്ണൊലിച്ചിറങ്ങിയത് ക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. 

Contact the author

News Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More