യാത്രികന് കൊവിഡ്: കരിപ്പൂരിലെ രക്ഷാപ്രവര്‍ത്തകരോട് ക്വാറന്റീനില്‍ പ്രവേശിക്കാന്‍ നിര്‍ദേശം

കരിപ്പുര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിലെ യാത്രക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ പേരുടെ പരിശോധനാ ഫലം പുറത്തുവരാനുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. അപകടത്തെ തുടര്‍ന്ന് വിമാനത്താളത്തില്‍ സ്‌ക്രീനിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ നടത്താന്‍ സാധിച്ചിരുന്നില്ല.

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. വിമാനാപകടം നടന്നയുടന്‍ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. മലപ്പുറത്തെ കോവിഡ് ക്ലസ്റ്ററുകളിലൊന്നാണ് കൊണ്ടോട്ടിയെങ്കിലും കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കാനുള്ള സാഹചര്യമോ സാവകാശമോ ഇല്ലായിരുന്നു.

അതേസമയം, കരിപ്പൂർ വിമാനത്താവളത്തിലേക്ക് എയർ ഇന്ത്യ എക്സപ്രസിന്റെ മൂന്ന് വിമാനങ്ങൾ ഇന്ന് സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇതിൽ ആദ്യത്തേത് പുലർച്ചെ രണ്ടിന് ഡൽഹിയിൽ നിന്ന് കോഴിക്കോടേക്ക് തിരിച്ചു. ഡിജിസിഎ, വ്യോമയാന മന്ത്രാലയം അധികൃതർ, എയർ ഇന്ത്യ എക്സ്പ്രസ് സിഇഒ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരെയും വഹിച്ചുള്ള വിമാനം കരിപ്പൂരിലെത്തിയിട്ടുണ്ട്.

Contact the author

News Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More