തമിഴ്നാട് ​ഗവർണർക്ക്‌ കൊവിഡ്

തമിഴ്നാട് ​ഗവർണർ ഭൻവാരി ലാൽ പുരോഹിതിന് കൊവിഡ്. രാജ്ഭവനിലെ 87 ജീവനക്കാരിലും രോ​ഗം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി ഭൻവാരിലാൽ പുരോഹിച് രാജ്ഭവനിൽ നിരീക്ഷണത്തിലായിരുന്നു. രാജ്ഭവനിലെ 3 ജീവനക്കാർക്ക് രോ​ഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ​ഗവർണർ നിരീക്ഷണത്തിൽ പോയത്. തുടർന്ന് ഇന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. 80 വയസ്സുള്ള ഭൻവാരി ലാലിന്റെ ആരോ​ഗ്യ നില തൃപ്തികരമാണെന്ന് രാജ്ഭവൻ അറിയിച്ചു. രോ​ഗബാധ തീവ്രമല്ലെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ ബോർഡ് യോ​ഗം ചേർന്ന് രാജ്ഭവനിൽ മാറ്റാൻ നിർദ്ദേശിച്ചു. വിദ​ഗ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ​ഗവർണർ.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കഴിഞ്ഞ ആഴ്ച ​ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രി ​ഗവർണറെ കണ്ടത്. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അം​ഗങ്ങളും ഇവർക്കൊപ്പം ഉണ്ടായിരുന്നു. മദ്രാസ് ഹൈക്കോടതി റജിസ്ട്രാറും ​ഗവർണറുടെ സമ്പർക്ക പട്ടികയിൽ ഉണ്ട്. ഇവരെല്ലാം ക്വാറന്റീനിൽ പോകേണ്ട വരുമോ എന്നത് സംബന്ധിച്ച് ആരോ​ഗ്യ വിദ​ഗ്ധർ ഉടൻ തീരുമാനം എടുക്കും.


Contact the author

Web Desk

Recent Posts

National Desk 21 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 22 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More